Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനവീകരിച്ചതിന്​...

നവീകരിച്ചതിന്​ പിന്നാലെ പെയ്ത മഴയില്‍ റോഡ് കുളമായി

text_fields
bookmark_border
നെടുങ്കണ്ടം: ദേശീയപാതയിലെ കുഴികള്‍ അടച്ച് ഒരാഴ്ചക്കുശേഷം പെയ്ത മഴയില്‍ റോഡ് കുളമായി. ആലപ്പുഴ-മധുര പാതയുടെ ഭാഗമായ തൂക്കുപാലം താന്നിമൂട് റോഡിലാണ്​ വെള്ളക്കെട്ട്​. അറ്റകുറ്റപ്പണി നടത്തിയ ഭാഗമാണ് ചളിക്കുണ്ടായത്. റോഡ് നവീകരണത്തിനൊപ്പം വെള്ളം ഒഴുകി​പ്പോകാന്‍ ഓട നിര്‍മിച്ചിട്ടില്ല. ഒരുവര്‍ഷമായി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലായിരുന്നു. പട്ടം കോളനിവാസികളുടെ പ്രധാന സഞ്ചാരപാത തകര്‍ന്നത് യാത്രദുരിതം ഏറിയിരുന്നു. കഴിഞ്ഞ കാലവര്‍ഷം മുതലാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. തൂക്കുപാലം മുതല്‍ താന്നിമൂട് വരെ ഭാഗമാണ് തകര്‍ന്നത്. തൂക്കുപാലം, മുണ്ടിയെരുമ മേഖലകളെ നെടുങ്കണ്ടവുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്. രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികള്‍ മൂന്നാറിലേക്ക് പോകാന്‍ ആശ്രയിക്കുന്നതും ഈ വഴിയാണ്. പൂര്‍ണമായി തകര്‍ന്ന ​േറാഡില്‍ കുഴികളടെ എണ്ണം വർധിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അടിയന്തരമായി റോഡിലെ കുഴികള്‍ നികത്തി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ കുഴികളില്‍ മീന്‍ വളര്‍ത്തല്‍ ആരംഭിക്കുമെന്ന പോസ്​റ്ററുകള്‍ വന്നതോടെയാണ്​ കഴിഞ്ഞ ആഴ്ച റീ ടാറിങ് നടത്തി കുഴികളടച്ചത്. തുടര്‍ന്ന് പെയ്ത മഴയിലാണ് റോഡ് വീണ്ടും തകര്‍ന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story