Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2021 5:28 AM IST Updated On
date_range 13 April 2021 5:28 AM ISTകലുങ്ക് ഒഴിവാക്കി റോഡ് നിര്‍മിക്കാനുള്ള നീക്കം തടഞ്ഞു
text_fieldsbookmark_border
നെടുങ്കണ്ടം: വര്‍ഷങ്ങളായി തകര്‍ന്ന കലുങ്ക് നന്നാക്കാതെ റോഡ് നിര്‍മിക്കാനുള്ള പൊതുമരാമത്ത് വകുപ്പിൻെറ നീക്കം പ്രദേശവാസികള്‍ തടഞ്ഞു. മാവടി-ൈകലാസപ്പാറ-മാവടി മുള്ളരിക്കടി റോഡിൻെറ അമ്പലക്കവല ഭാഗത്താണ് കലുങ്ക് നിര്‍മിക്കാത്തതിനെതിരെ പ്രതിഷേധം ഉണ്ടായത്. 10 കോടി ഫണ്ട് അനുവദിപ്പിച്ച് നിര്‍മാണം ആരംഭിച്ച റോഡില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി തകര്‍ന്ന കലുങ്ക് മണ്ണിട്ട് നികത്തി ടൈല്‍ ഇടാനുള്ള ശ്രമമാണ് പ്രദേശവാസികള്‍ തടഞ്ഞത്. മഴക്കാലമായാല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തുനിന്ന് മാവടി ടൗണ്‍ ഭാഗത്തേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം നൂറുകണക്കിന് കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാവുക പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഒഴുകിയെത്തി മാവടി അമ്പലത്തിങ്കല്‍ മാത്യുവിൻെറ വീട് ഇടിഞ്ഞുവീണിരുന്നു. ഈ വിവരങ്ങളെല്ലാം അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാതെ പൊതുമരാമത്ത് കഴിഞ്ഞ ദിവസം റോഡ് മണ്ണിട്ട് നിരത്തി ൈടല്‍ പാകാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. ഇവിടെ കലുങ്ക് നിര്‍മിക്കുന്നതില്‍ പൊതുമരാവത്ത് ഒരുവര്‍ഷത്തിലേറെയായി വിമുഖത കാട്ടുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയത്. അധ്യാപക ഒഴിവ് നെടുങ്കണ്ടം: ബി.എഡ് കോളജില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങളില്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എജുക്കേഷനില്‍ നെറ്റും അതത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കും ഉള്ള എം.എ, എം.എഡ് യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. principaldeskndk@gmail.com അവസാന തീയതി ഈമാസം 14. വിശദ വിവരങ്ങള്‍ക്ക്: 04868232616, 9061189898.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story