Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാമക്കൽമേട്ടിൽ പ്രവേശന...

രാമക്കൽമേട്ടിൽ പ്രവേശന ഫീസ്​ വർധിപ്പിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ പ്രവേശന ഫീസ്​ കൂട്ടി. അടിസ്ഥാന സൗകര്യം വിപുലീകരിച്ചതിനെ തുടര്‍ന്നാണ്​ പ്രവേശന ഫീസിൽ വര്‍ധന വരുത്തിയത്​. കുട്ടികള്‍ക്കുള്ള പ്രവേശന ഫീസ് അഞ്ചിൽനിന്ന് 10 രൂപയായും മുതിര്‍ന്നവര്‍ക്ക് 10ല്‍നിന്ന് 20 രൂപയായുമാണ് വർധിപ്പിച്ചത്​. പാര്‍ക്കിങ്​ ഉൾപ്പെടെ സൗകര്യം ഉപയോഗിക്കാവുന്ന വിധം ഏകീകൃത ഫീസ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫീസ്​ ഒരേ നിരക്കിലായി. രാമക്കല്‍മേട്ടിലെ പ്രവേശനത്തിനൊപ്പം പാര്‍ക്കിങ്​, ടോയ്​​െലറ്റ് സൗകര്യം ഉപയോഗിക്കാനും പുതിയ ഫീസ്​ മതിയാകും. കുറവന്‍കുറത്തി ശില്‍പത്തിനു സമീപം പുതിയതായി ഒരുക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും വേറെ ഫീസ്​ നല്‍കേണ്ടതില്ല. രണ്ടക്കോടിയോളം ചെലവിൽ അടുത്തിടെ രാമക്കല്‍മേട്ടില്‍ വിവിധ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും വിവിധ പദ്ധതികള്‍ നടപ്പാക്കേണ്ടതിനാലുമാണ് പ്രവേശന ഫീസ്​ വർധിപ്പിച്ചതെന്ന്​ ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story