Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്രത വിശുദ്ധിയിലേക്ക്​...

വ്രത വിശുദ്ധിയിലേക്ക്​ ...

text_fields
bookmark_border
പുണ്യമാസത്തെ വരവേൽക്കാൻ പള്ളികളും വീടുകളും ഒരുങ്ങി തൊടുപുഴ: വ്രതപുണ്യത്തി​ൻെറ 30 ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ പള്ളികളും വിശ്വാസികളുടെ മനസ്സും ഭവനങ്ങളും ഒരുങ്ങി. മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന മാസമാണ് റമദാന്‍. പള്ളികൾ പ്രാര്‍ഥനക്കും നോമ്പുതുറക്കും കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്​. പള്ളിക്കകവും ചുവരുകളുമെല്ലാം കഴുകി വൃത്തിയാക്കിയും പെയിൻറടിച്ചും നേരത്തേ ഒരുങ്ങിയിട്ടുണ്ട്​​. റമദാനിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​​ പള്ളികളിൽ പ്രാർഥനകളും ചടങ്ങ​ുകളും നടത്തുന്നതിനുള്ള ക്രമീകരണമാണ്​ ഒരുക്കിയിട്ടുള്ളത്​​. സാമൂഹിക അകലം ഉറപ്പാക്കാനും സാനിറ്റൈസർ ലഭ്യമാക്കാനും സംവിധാനങ്ങൾ ഏർപ്പെടുത്തിയതി​നൊപ്പം പള്ളികളിൽ വരുന്നവർക്ക്​ മാസ്​കും നിർബന്ധമാണ്​. നോമ്പുതുറക്ക് പള്ളിയുടെ പരിസരങ്ങളിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്​. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് നോമ്പുതുറക്ക്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​. നോമ്പുകാലം പ്രമാണിച്ച് വീടുകളും നേരത്തേ തന്നെ ഒ​​രുക്കം പൂർത്തീകരിച്ചിരുന്നു. റമദാനില്‍ ദാനധര്‍മങ്ങള്‍ക്ക് മറ്റുകാലങ്ങളെക്കാള്‍ പുണ്യം വര്‍ധിക്കും. അതുകൊണ്ടുതന്നെ നാട്ടിലെങ്ങും റമദാന്‍ കിറ്റുകളും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും പ്രവാസികളും ഒരുക്കം തുടങ്ങിയിട്ടുണ്ട്. പള്ളികൾ കേന്ദ്രീകരിച്ച്​ മതവിജ്​ഞാന സദസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story