Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:28 AM IST Updated On
date_range 17 Feb 2021 5:28 AM ISTഎൽ.ഡി.എഫ് പ്രചാരണം വാസ്തവവിരുദ്ധം -ഡി.കെ.ടി.എഫ്
text_fieldsbookmark_border
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയായ മണിയാറൻകുടിയിലെ ടാർമിക്സിങ് പ്ലാൻറ് നാടിൻെറ വികസനത്തിനാണെന്ന എൽ.ഡി.എഫ് പ്രചാരണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് ഡി.കെ.ടി.എഫ് ജില്ല കമ്മിറ്റി ആരോപിച്ചു. ദിവസം 81,000 ലിറ്റർ വെള്ളം എടുക്കാൻ കഴിയുന്ന കുഴൽക്കിണറാണ് ഇതിനായി നിർമിക്കുന്നത്. 3000 ലിറ്റർ മാലന്യം ഒഴുക്കിവിടുകയും ചെയ്യുമെന്ന് വിവരാവകാശ രേഖപ്രകാരം തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒരേക്കർഭൂമി ഇടിച്ചുനിരത്തി പണിയുന്ന പ്ലാൻറ് അഞ്ച് വർഷത്തേക്കാണെന്നും വിവരാവകാശ രേഖയിൽ വ്യക്തമായിട്ടുണ്ട്. 21 കിലോമീറ്റർ റോഡിനാണ് പ്ലാൻെറന്ന് പ്രചരിപ്പിക്കുന്ന എൽ.ഡി.എഫ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡൻറ് അനിൽ ആനയ്ക്കനാട്ട് അധ്യക്ഷതവഹിച്ചു. സി.കെ. ജോയി, മോഹൻ തോമസ്, നിഖിൽപൈലി വിജയകുമാർ, ജേക്കബ് വട്ടക്കുന്നേൽ, ബാബു അറയ്ക്കൽ, തങ്കച്ചൻ ചാത്തംകണ്ടം, സി.വി. രവി തുടങ്ങിയവർ സംസാരിച്ചു. ഇന്ധന വിലവർധന: സമരം രൂക്ഷമാക്കും -ഡീൻ കുര്യാക്കോസ് എം.പി തൊടുപുഴ: എണ്ണക്കമ്പനികളാണ് ഇന്ധന വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസർക്കാറിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രസ്താവിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് പിന്തുണയുമായി ഇടുക്കി ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഇബ്രാഹീംകുട്ടി കല്ലാർ നയിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യഗ്രഹ സമരത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്, എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി, കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ് ചെയർമാൻ എസ്. അശോകൻ, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജാഫർഖാൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story