Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന താലൂക്ക്...

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ്​ തുറന്നു

text_fields
bookmark_border
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ്​ തുറന്നു
cancel
കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ്​ ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. കെട്ടിടത്തിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 3.6 കോടി മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങ്​ നടന്നെങ്കിലും രോഗികൾക്ക് പ്രയോജനപ്പെടാൻ ഇനിയും വൈകും. നഗരസഭ ചെയർപേഴ്സൻ ബീന ജോബി അടക്കം യു.ഡി.എഫ് ജനപ്രതിനിധികൾ യോഗത്തിൽനിന്ന് വിട്ടുനിന്നു. നിർമാണം പൂർത്തിയാക്കാതെ തിടുക്കപ്പെട്ട് ഉദ്‌ഘാടനം നടത്തിയതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്. 2019ലാണ് താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റും വാർഡും ആരോഗ്യവകുപ്പി​ൻെറ പ്ലാൻ ഫണ്ടിൽ അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിട നിർമാണച്ചുമതല. ഇതിനായി 2.1 കോടിയും ഡയാലിസിസ് യൂനിറ്റിലേക്ക്​ ഉപകരണങ്ങൾ വാങ്ങാൻ കേരള മെഡിക്കൽ സർവിസ് കോർപറേഷന് 1.3 കോടിയുമാണ് സർക്കാർ അനുവദിച്ചത്. 40 രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന വാർഡും സജ്ജമായി. യോഗത്തിൽ റോഷി അഗസ്​റ്റിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഹോസ്പിറ്റൽ മാനേജ്‌മൻെറ്​ കമ്മിറ്റി പ്രതിനിധി വി.ആർ. സജി, ആശുപത്രി സൂപ്രണ്ട് കെ.ബി. ശ്രീകാന്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ്, ഡോ. നിതിൻ എന്നിവർ പങ്കെടുത്തു. ചിത്രം: കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ്​ ഉദ്‌ഘാടന ചടങ്ങിൽ റോഷി അഗസ്​റ്റിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story