Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:28 AM IST Updated On
date_range 17 Feb 2021 5:28 AM ISTകുമളിയിൽ കുന്നുകൾ ഇടിച്ചുനിരത്തി വയൽ നികത്തൽ വ്യാപകം
text_fieldsbookmark_border
കുമളി: കുന്നുകൾ ഇടിച്ച് കുമളിയിൽ വയലുകൾ മണ്ണിട്ട് നികത്തുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ കുന്നുകൾ തകർത്ത് മണ്ണ് നീക്കുന്ന നടപടി റവന്യൂ-പൊലീസ് അധികൃതരുടെ മൗനാനുവാദത്തോടെയാണെന്ന് ആരോപണമുണ്ട്. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിലായി പതിനഞ്ചിേലറെ മണ്ണുമാന്തി യന്ത്രങ്ങളും നൂറിലലികം ടിപ്പർ ലോറികളുമാണ് കുന്നുകൾ ഇടിച്ചുനിരത്തുന്നത്. റവന്യൂ വകുപ്പിൻെറ കൈവശമുള്ള ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വയലുകളിൽ ഏറിയ ഭാഗവും ഇതിനകം 'കരയായി' രൂപമാറ്റം വന്നു കഴിഞ്ഞു. രാത്രിമുതൽ നേരംപുലരും വരെ മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പർ ലോറികളും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും പൊലീസ്, റവന്യൂ അധികൃതർ മാത്രം ഇതൊന്നും അറിഞ്ഞ ഭാവത്തിലെല്ലന്ന് നാട്ടുകാർ പറയുന്നു. കുമളി ടൗണിനുസമീപം അട്ടപ്പള്ളം, അമരാവതി, വലിയകണ്ടം, റോസാപ്പൂക്കണ്ടം പ്രദേശങ്ങളിലെല്ലാം മണ്ണിട്ട് ഏക്കറുകണക്കിന് സ്ഥലം നികത്തി. വയലുകൾ നികത്തി ചെറിയ പ്ലോട്ടുകളാക്കി തിരിച്ച് വിൽപന നടത്തുന്ന ലോബികൾക്ക് അധികൃതർ ഒത്താശ ചെയ്യുകയാണ്. റവന്യൂ ഉദ്യോഗസ്ഥരിലെ ചിലരുടെ ബിനാമിയായി വയലുകൾ കുറഞ്ഞ വിലയിൽ വാങ്ങി മറിച്ചുവിൽക്കുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. വയലുകൾ നികത്തുന്നതിനെതിരെ മുമ്പ് സമരരംഗത്തുണ്ടായിരുന്ന സംഘടനകളെ നിശ്ശബ്ദരാക്കിയാണ് തണ്ണീർത്തടങ്ങൾ ഉൾെപ്പടെ പ്രദേശങ്ങൾ മണ്ണിട്ട് നികത്തി ഭൂ മാഫിയയുടെ നീക്കം. ഇതിനെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും വരെ ശ്രമം നടക്കുന്നതും നാട്ടുകാരെ നിശ്ശബ്ദരാക്കാൻ പ്രേരിപ്പിക്കുന്നു. TDL KUMALI MANNU കുമളിയിൽ മണ്ണിട്ട് നികത്തുന്ന പ്രദേശം തൊഴിലുറപ്പ് മേറ്റുമാർക്ക് 700 രൂപ വേതനം ചെറുതോണി: തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാർക്ക് ഇനി മുതൽ ദിവസം 700 രൂപ വീതം വേതനം ലഭിക്കും. ഇപ്പോൾ മറ്റു തൊഴിലാളികെളേപാലെ 291 രൂപ മാത്രമാണ് മേറ്റിനും നൽകിയിരുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മേൽനോട്ടക്കാരിയാണ് മേറ്റ്. ഒരു മേറ്റിൻെറ കീഴിൽ 40 തൊഴിലാളികളെങ്കിലുമുണ്ടായിരിക്കണം 40 തൊഴിലാളികളിൽ കൂടുതലായി വരുന്ന 10 തൊഴിലാളികൾക്ക് ഒരു മേറ്റിെനകൂടി നിയമിക്കാം. തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനത്തിലധികം സ്ത്രീകളാണ് തൊഴിലാളികൾ. അതുകൊണ്ട് സ്ത്രീകളെതന്നെ മേറ്റായി നിയമിക്കണമെന്നാണ് സർക്കാർ നിർദേശം. തൊഴിലാളികൾ 40ൽ താഴെയാെണങ്കിൽ വർക്കിങ് മേറ്റായി ഒരാളെ ചുമതലപ്പെടുത്തും. ഇവർക്ക് സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം മാത്രമെ ലഭിക്കൂ. 10ാം ക്ലാസെങ്കിലും പാസായവരായിരിക്കണം മേറ്റ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് എട്ടാം ക്ലാസ് യോഗ്യത മതി. തൊഴിലാളികൾക്ക് ജോലി വീതിച്ച് നൽകുന്നതുമുതൽ വേതനം വാങ്ങിക്കൊടുക്കുന്നതുവരെയുള്ള ചുമതല മേറ്റിേൻറതാണ്. ഹാജർ ഉറപ്പുവരുത്തുക, മസ്റ്റ് റോൾ സൂക്ഷിക്കുക, തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക തുടങ്ങിയവയും ഇനി മുതൽ മേറ്റിൻെറ ചുമതലയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story