Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:37 AM IST Updated On
date_range 16 Feb 2021 5:37 AM ISTകവിതകം ചൊല്ലരങ്ങ്
text_fieldsbookmark_border
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി മാർച്ച് ഏഴിന് ഉച്ചക്ക് രണ്ടിന് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ സംഘടിപ്പിക്കുന്ന കവി സി.എസ്. രാജേഷ് അവതരിപ്പിക്കുന്ന കവിതകം ചൊല്ലരങ്ങ് പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ (പ്രസി.), അജയ് തോമസ്, കെ.എം. രാജൻ, പി.ആർ. വിശ്വൻ, പി. വിനോദ്, എൻ.എ. റഷീദ്, ബേബി മാത്യു എന്നിവർ വൈസ് പ്രസിഡൻറുമാർ, ഷാജുപോൾ (സെക്ര.), ജോസ് തോമസ്, എ.പി. കാസിം, അനുകുമാർ തൊടുപുഴ, കെ.ടി. ബിജു, പ്രദീപ്കുമാർ, കെ.പി. സുനിൽ എന്നിവർ ജോയൻറ് സെക്രട്ടറിമാരായും വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാരായി പി.ആർ. ബിനോയ്, പി.കെ. രാജു, പി.വി. സജീവ് എന്നിവരെയും ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണയോഗത്തിൽ തെരഞ്ഞെടുത്തു. യോഗത്തിൽ ലൈബ്രറി അംഗത്തിന് വീടുപണിയാൻ സഹായമായി 75,000 രൂപ ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ കൈമാറി. മൂന്നാറിൽ 78 കോടിയുടെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി വരുന്നു മൂന്നാർ: മെച്ചപ്പെട്ട ചികിത്സയെന്ന മൂന്നാറുകാരുടെ ആവശ്യം യാഥാർഥ്യമാകുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമിക്കാൻ 78 കോടി രൂപയുടെ അനുമതി ലഭിച്ചതായി എസ്. രാജേന്ദ്രൻ എം.എൽ.എ പറഞ്ഞു. മൂന്നാർ സൈലൻറ് വാലി റോഡിനോട് ചേർന്നാണ് ആശുപത്രി നിർമിക്കാൻ ലക്ഷ്യമിടുന്നത്. നിലവിൽ മൂന്നാർ, വട്ടവട, മറയൂർ തുടങ്ങിയ മേഖലകളിൽനിന്ന് ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടിമാലി, കോട്ടയം, എറണാകുളം ഉൾപ്പെടുന്ന അയൽ ജില്ലകളിൽ എത്തണം. ആശുപത്രി വേണ്ടുന്ന സ്ഥലസൗകര്യങ്ങൾ സംബന്ധിച്ച് ഏതാനും ദിവസങ്ങൾക്കുമുമ്പ് സംഘം സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story