Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

പഴയരിക്കണ്ടം-തള്ളക്കാനം ഭാഗത്ത്​ റോഡിന്​ വീതിയില്ല

text_fields
bookmark_border
ചെറുതോണി: ആലപ്പുഴ -മധുര സംസ്ഥാനപാതയിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെ അഞ്ച്​ കിലോമീറ്റർ റോഡി​ൻെറ വീതി വർധിപ്പിക്കണം എന്ന ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെ ഭാഗത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാണ്. കഷ്​ടിച്ച് ഒരു വാഹനത്തിന് പോകാൻ വീതിയുള്ള പാതയിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്രവാഹനക്കാർക്കും കാൽനടക്കാർക്കുമാണ് ഏറ്റവും ദുരിതം. റോഡി​ൻെറ ഇരുവശവും വൻ കട്ടിങ്ങായതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലുമാവാത്ത അവസ്ഥയുണ്ട്​. തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെ അഞ്ച്​ കി.മീ ദൂരം വീതി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ അധികാരികൾക്ക് നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. വണ്ണപ്പുറം മുതൽ ചേലച്ചുവടുവരെ 27 കി.മീറ്റർ ദൂരമാണുള്ളത്. ഇതിൽ 22 കി.മീറ്ററും വിതിയുള്ള റോഡാണ്. എന്നാൽ, പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെ അഞ്ച്​ കി.മീറ്റർ ദൂരമാണ് റോഡി​ൻെറ വീതിക്കുറവുമൂലം വാഹനയാത്രികാർക്ക് ദുരിതമാകുന്നത്. ഫോട്ടോ ​TDL vannapuram road ചേലച്ചുവട്-വണ്ണപ്പുറം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story