Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒാപറേഷൻ തിയറ്റർ...

ഒാപറേഷൻ തിയറ്റർ ഐ.സി.യു ഉദ്​ഘാടനം

text_fields
bookmark_border
തൊടുപുഴ: ജില്ല ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിനോടനുബന്ധിച്ച ഓപറേഷൻ തിയറ്റർ, ഐ.സി.യു എന്നിവയുടെയും ആശുപത്രിയിൽ പുതുതായി തുടങ്ങുന്ന സ്​േട്രാക് യൂനിറ്റി​ൻെറയും ഉദ്​ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്​ച ഓൺലൈനായി നിർവഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. മോഡൽ പോളിടെക്​നിക്​ അക്കാദമി ബ്ലോക്ക് ഉദ്ഘാടനം ഇടുക്കി: പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ മൂന്നേകാൽ കോടി രൂപ ചെലവഴിച്ച് നിർമിച്ച അഡ്മിനിസ്​േട്രറ്റിവ് ബ്ലോക്കി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്​ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ്​ എം.പി, റോഷി അഗസ്​റ്റിൻ എം.എൽ.എ, ജില്ല കലക്​ടർ എച്ച്. ദിനേശൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക സാംസ്​കാരിക നായകരും ചടങ്ങിൽ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story