Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുതീ തടയാൻ...

കാട്ടുതീ തടയാൻ ഫയര്‍ബ്രേക്കിങ്​ സംവിധാനം

text_fields
bookmark_border
തൊടുപുഴ: വേനല്‍ കനത്തതോടെ വനാതിര്‍ത്തികളില്‍ പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ ഫയര്‍ബ്രേക്കിങ് സംവിധാനവുമായി വനംവകുപ്പ്​. കാട്ടുതീ തടയാൻ വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ തെളിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഇതുവരെ വനംവകുപ്പ് നടത്തിയിരുന്നതെങ്കിൽ ഈവര്‍ഷം ഫയര്‍ലൈന്​ പകരമാണ് ഫയര്‍ബ്രേക്കിങ് വനംവകുപ്പ് നടപ്പാക്കുന്നത്. ജില്ലയിലെ വന്യജീവി മേഖലകളില്‍ 100 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഫയര്‍ലൈന്‍ തെളിച്ചിരുന്നത്. തീ വനമേഖലകളിലേക്ക് പടരാതിരിക്കാന്‍ 5.2 മീറ്റര്‍ വീതിയിലാണ് ഫയര്‍ലൈന്‍ തെളിച്ചിരുന്നത്. ഈ ഭാഗത്തെ കാട് വെട്ടിത്തെളിച്ച് അടിക്കാട് ഉള്‍പ്പെടെ ചെത്തിയൊരുക്കിയാണ് ഫയര്‍ലൈന്‍ തെളിക്കുന്നത്. എന്നാല്‍, ഈ പ്രവര്‍ത്തനം നിര്‍ത്തി കാടുകള്‍ മാത്രം വെട്ടിനീക്കിയാണ് ഫയര്‍ബ്രേക്കിങ്​ സംവിധാനം ഒരുക്കുന്നത്. വേനല്‍ കനത്തതോടെ പല മേഖലകളിലും കാട്ടുതീ പടർന്നുതുടങ്ങിയിട്ടു​ണ്ട്​. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മുടക്കിയാണ് കാടുകളുടെ അതിര്‍ത്തി മേഖലകളില്‍ ഫയര്‍ലൈന്‍ തെളിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം വരെ കണ്‍വീനര്‍മാരുടെ ചുമതലയിലാണ് ഫയര്‍ലൈന്‍ തെളിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഫയര്‍ലൈന്‍ തെളിക്കുന്നതിനായി ഓരോ വര്‍ഷവും വന്‍ തുക ചെലവഴിക്കേണ്ട സാഹചര്യത്തിലാണ് ഈ വര്‍ഷം ഫയര്‍ബ്രേക്കിങ്​ സംവിധാനം വനംവകുപ്പ് നടപ്പാക്കിയത്. അടിക്കാടുകള്‍ ചെത്തിയൊരുക്കാതെ കാട് വെട്ടിക്കൂട്ടിയിട്ട് പിന്നീട് ഉണങ്ങിയതിനുശേഷം കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ഫയര്‍ലൈന്‍ തെളിക്കുന്നതിനെക്കാള്‍ പകുതി തുക മാത്രമാണ് ഫയര്‍ ബ്രേക്കിങ്​ സംവിധാനത്തിന് ആവശ്യമായി വരൂ. ഇതിന്​ പുറമെ വനാതിര്‍ത്തികളില്‍ കൂടുതല്‍ ഫയര്‍വാച്ചര്‍മാരെ നിയോഗിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികളെയായിരിക്കും ഫയര്‍വാച്ചര്‍മാരായി നിയോഗിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story