Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:32 AM IST Updated On
date_range 16 Feb 2021 5:32 AM ISTയുവജന കമീഷൻ അദാലത്; ഏഴ് പരാതികൾ തീർപ്പാക്കി
text_fieldsbookmark_border
നെടുങ്കണ്ടം: സംസ്ഥാന യുവജന കമീഷൻ ജില്ല അദാലത്തിൽ ഏഴ് പരാതികൾ തീർപ്പാക്കി. ആകെ 16 പരാതികളാണ് പരിഗണിച്ചത്. ബാക്കി തുടർ നടപടികൾക്കായി മാറ്റി. പുതുതായി ആറ് പരാതികൾ കൂടി ലഭിച്ചു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റി നടപ്പാക്കിയ ആനിമൽ ഹാൻഡ്ലിങ് ഇൻ സൂ ആൻഡ് ഫോറസ്റ്റ് എന്ന കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് കാട്ടി ഉദ്യോഗാർഥി നൽകിയ പരാതിയിന്മേൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ (സ്പെഷൽ റിക്രൂട്ട്മൻെറ്, ജനറൽ റിക്രൂട്ട്മൻെറ്) എന്നിവയിൽ അധിക യോഗ്യതയായി പ്രസ്തുത കോഴ്സ് പരിഗണിക്കണമെന്നും വനം-മൃഗശാല വകുപ്പുകളിൽ ഇവർക്ക് ലഭ്യമാക്കാൻ കഴിയുന്ന തൊഴിലവസരങ്ങൾ ഏതെന്ന് പരിശോധിച്ച് സർക്കാറിനോട് ശിപാർശ ചെയ്യുന്നതിനും തീരുമാനിച്ചു. ലാബ് ടെക്നീഷ്യൻ മാരുടെ തസ്തികകൾ സൃഷ്ടിക്കണമെന്ന ഉദ്യോഗാർഥിയുടെ ആവശ്യത്തിന്മേലും യുവജന കമീഷൻ ഇടപെട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്ക് ആർദ്രം മാനദണ്ഡമനുസരിച്ച് ലാബ് ടെക്നീഷ്യൻ അടക്കം തസ്തികകൾ സൃഷ്ടിച്ച് സർക്കാറിലേക്ക് അറിയിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമാകുന്നതനുസരിച്ച് പുതിയ തസ്തികകൾ നിലവിൽ വരുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ പ്രതിനിധി കമീഷനെ അറിയിച്ചു. കെ.എസ്.ഇ.ബി കാഷ്യർ തസ്തികയിലേക്ക് അഞ്ഞൂറിലധികം പേർക്ക് സംസ്ഥാനത്ത് നിയമനം ലഭ്യമാക്കിയതായും ഒഴിവുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ കൂടി അടിയന്തര നിയമനം നടത്തുമെന്നും ഇത് സംബന്ധിച്ച പരാതിയിൽ കെ.എസ്.ഇ.ബി അറിയിച്ചു. അദാലത്തിൽ കമീഷൻ അംഗങ്ങളായ വി. വിനിൽ, പിഎ. സമദ്, ഫിനാൻസ് ഓഫിസർ ഷീന സി കുട്ടപ്പൻ, വൃന്ദ.വി.എൻ, സരിത.എൽ.എം എന്നിവർ പങ്കെടുത്തു. മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയൻസ് മന്ദിരം ഉദ്ഘാടനം ഇടുക്കി: മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ നിർമിച്ച പുതിയ മന്ദിരത്തിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി ചൊവ്വാഴ്ച വൈകീട്ട് നാലിന് വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. മന്ത്രി എം.എം. മണി, പി.ജെ. ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ മുഖ്യാതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story