Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതാലൂക്ക് ആശുപത്രി...

താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ് ഉദ്​ഘാടനം

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് യൂനിറ്റി​ൻെറ ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസ് വഴി ചൊവ്വാഴ്​ച ഉദ്‌ഘാടനം ചെയ്യും. 3.6 കോടി ഉപയോഗിച്ച് 10 കിടക്കകളുള്ള യൂനിറ്റും കെട്ടിടവുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഉദ്‌ഘാടനം ബഹിഷ്കരിക്കുമെന്ന്​ യു.ഡി.എഫ് അറിയിച്ചു. രാവിലെ ഒമ്പതിനാണ്​ ഉദ്​ഘാടന ചടങ്ങ്​. ഇതോടൊപ്പം ഡയാലിസിസ് യൂനിറ്റ് കെട്ടിടത്തി​ൻെറ മൂന്നാംനിലയിൽ പൂർത്തിയാക്കിയ വാർഡി​ൻെറ ഉദ്‌ഘാടനവും നടക്കും. മന്ത്രി എം.എം. മണി, റോഷി അഗസ്​റ്റിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ തിടുക്കപ്പെട്ട് ഉദ്‌ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിനിധികൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story