Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:30 AM IST Updated On
date_range 16 Feb 2021 5:30 AM ISTസുഗതകുമാരി അനുസ്മരണ സമ്മേളനം
text_fieldsbookmark_border
പൊന്നന്താനം: വെള്ളിയാഴ്ച വൈകീട്ട് നാലിന് പൊന്നന്താനം ഗ്രാമീണ വായനശാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. പൊതുസമ്മേളനത്തിൽ വായനശാല പ്രസിഡൻറ് മത്തച്ചൻ പുരയ്ക്കൽ അധ്യക്ഷതവഹിക്കും. റിട്ട. പ്രഫ. സിസ്റ്റർ സൗമ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിഷയാവതരണം എം.എൻ. ലളിത നിർവഹിക്കും. അനുസ്മരണ സന്ദേശം റിട്ട. എച്ച്.എം. മേരി ജോൺ, റിട്ട. എൻജിനീയർ നാൻസി ജോസ്, എൻ.വി. ജോസഫ്, സൗമ്യ ബിനു, ജോർജ് ജോസഫ്, വി.ജെ. ജോസഫ് എന്നിവർ സംസാരിക്കും. സുഗതകുമാരിയുടെ കവിതകൾ അവതരിപ്പിക്കും. കലാപരിപാടികളും സാമൂഹിക വിരുന്നും സംഘടിപ്പിക്കും. പോപുലർ ഫ്രണ്ട് ജില്ലതല യൂനിറ്റി മാർച്ചും ബഹുജന റാലിയും നെടുങ്കണ്ടം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപവത്കരണ ദിനമായ 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ദിനാചരണത്തിൻെറ ഭാഗമായി ജില്ലതല യൂനിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും ബുധനാഴ്ച തൂക്കുപാലത്ത്് നടക്കും. വൈകീട്ട് 4.30ന് യൂനിറ്റി മാർച്ച് തൂക്കുപാലം വിജയമാതാ സ്കൂളിനു സമീപത്തുനിന്ന് ആരംഭിച്ച് ലൈബ്രറി മൈതാനത്ത് സമാപിക്കും. പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറർ കെ.എച്ച്. നാസർ ഉദ്ഘാടനം ചെയ്യും. പണ്ഡിതനും ജം ഇയ്യതുൽ ഉലമ ഹിന്ദ് സംസ്ഥാന സെക്രട്ടറിയുമായ വി.എച്ച്. അലിയാർ ഖാസിമി മുഖ്യാതിഥിയായിരിക്കും. പോപുലർ ഫ്രണ്ട് ഈരാറ്റുപേട്ട നോർത്ത് ഡിവിഷൻ സെക്രട്ടറി കെ.പി. ഫൈസൽ സന്ദേശം നൽകും. ജില്ല പ്രസിഡൻറ് ടി.എ. നൗഷാദ് അധ്യക്ഷതവഹിക്കും. ഒരുക്കം പൂർത്തിയായതായി പോപുലർ ഫ്രണ്ട്്് ജില്ല പ്രസിഡൻറ് ടി.എ. നൗഷാദ്, ജില്ല സെക്രട്ടറി അൻവർ ഹുസൻ, സ്വാഗതസംഘം കൺവീനർ എം.കെ. ബഷീർ, ജില്ല പി.ആർ.ഒ അഫ്സൽ, നെടുങ്കണ്ടം ഏരിയ പ്രസിഡൻറ് റഷീദ് ഖാസിമി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story