Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന താലൂക്ക്...

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇനി ഡി-ലെവൽ ആംബുലൻസ് സേവനം

text_fields
bookmark_border
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇനി ഡി-ലെവൽ ആംബുലൻസ് സേവനം
cancel
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇനി ഡി-ലെവൽ ആംബുലൻസ്‌ സേവനവും. ഇടുക്കി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ട് ഐ.സി.യു ആംബുലൻസുകളിൽ ഒന്നാണ് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. പുതിയ വാഹനം ലഭിച്ചതോടെ അത്യാഹിത രോഗികളെ മെഡിക്കൽ കോളജ് അടക്കം ആശുപത്രികളിലേക്ക് കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്തിക്കാനാകും. ഏതാനും വർഷങ്ങളായി മിനി ആംബുലൻസാണ് താലൂക്ക് ആശുപത്രിക്ക് സ്വന്തമായി ഉണ്ടായിരുന്നത്. കോവിഡ് രോഗികളെ എത്തിക്കുന്നതിനായി ഈ ആംബുലൻസ് ഉപയോഗിക്കാൻ തുടങ്ങിയതോടെ അത്യാഹിത രോഗികളെ കൊണ്ടുപോകാനും മറ്റ് ആശുപത്രികളിലേക്ക് മാറ്റാനും 108 ആംബുലൻസുകളെയും സ്വകാര്യ ആംബുലൻസുകളെയും ആശ്രയിക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി മാനേജ്‌മൻെറ്​ റോഷി അഗസ്​റ്റിൻ എം.എൽ.എയെ സമീപിച്ച്​ ആസ്​തി വികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ വകയിരുത്തിച്ചത്​. ആംബുലൻസ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ ജോയ് വെട്ടിക്കുഴി, സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. സജി, ആശുപത്രി സൂപ്രണ്ട് കെ.ബി. ശ്രീകാന്ത്, നഗരസഭ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ. കട്ടപ്പന താലൂക്ക് ആശുപത്രിക്ക്‌ അനുവദിച്ച ഐ.സി.യു ആംബുലൻസ് റോഷി അഗസ്​റ്റിൻ എം.എൽ.എ ഫ്ലാഗ്ഓഫ്‌ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story