Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:32 AM IST Updated On
date_range 15 Feb 2021 5:32 AM ISTകുമളി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കുമളി: പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോളുടെ ആസ്തി വികസനഫണ്ടിൽനിന്ന് തുക അനുവദിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനവും തിങ്കളാഴ്ച നടക്കും. കുമളി സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിൻെറ ഫ്ലാഗ്ഓഫ്, കൃഷിഭവൻെറ വീട്ടുപടിക്കൽ ഒരുവിപണി പദ്ധതി, തേക്കടി ബൈപാസിൻെറ നിർമാണോദ്ഘാടനം വൈകീട്ട് നാലിന് ടൗണിലെ പൊതുവേദിയിൽ എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ അധ്യക്ഷത വഹിക്കും. ഇതോടെപ്പം ആനവിലാസം-കല്ലുമേട് റോഡ്, ഈ റോഡിൻെറ സംരക്ഷണഭിത്തി നിർമാണം, വാളാർഡി-ചെങ്കര റോഡ്, അട്ടപ്പള്ളം-പുലിക്കുന്ന് റോഡ്, ചോറ്റുപാറ-പൂമരം മുരിക്കടി റോഡ്, ഒന്നാം മൈൽ-പത്തുമുറി, മുരുക്കടി-പൂമരം, ഒന്നാം മൈൽ-ഒട്ടകത്തലമേട്, അട്ടപ്പള്ളം-ശാന്തിഗിരി റോഡുകളുടെ നിർമാണോദ്ഘാടനങ്ങൾ അതത് സ്ഥലത്ത് നടക്കും. കുമളി സർക്കാർ സ്കൂൾ കെട്ടിടം, ഗ്രൗണ്ട്, ട്രൈബൽ യു.പി സ്കൂൾ കെട്ടിടം, ട്രൈബൽ സ്കൂൾ പാചകപ്പുര എന്നിവയുടെ നിർമാണോദ്ഘാടനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story