Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാന്ത്വന സ്​പർശം: ...

സാന്ത്വന സ്​പർശം: പരാതി പരിഹാര അദാലത്തും ജില്ലതല പട്ടയമേളയും ഇന്ന്​

text_fields
bookmark_border
നെടുങ്കണ്ടം: പരാതികൾക്കും അപേക്ഷകൾക്കും നേരിട്ട് പരിഹാരം കാണുന്നതിനായി സർക്കാർ ആവിഷ്കരിച്ച 'സാന്ത്വന സ്​പർശം' താലൂക്കുതല സംഗമ പരിപാടിയുടെ ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പരാതി പരിഹാര അദാലത്തും ജില്ലതല പട്ടയമേളയും ദുരിതാശ്വാസ റസ്​ക്യു ഹോമുകളുടെയും റവന്യൂ ക്വാർേട്ടഴ്സുകളുടെയും തറക്കല്ലിടീലും തിങ്കളാഴ്ച നെടുങ്കണ്ടം മിനി സിവിൽ സ്​റ്റേഷനിൽ നടക്കും. മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ, സി. രവീന്ദ്രനാഥ് എന്നിവർ പരാതികളും അപേക്ഷകളും പരിഗണിച്ച്​ തീർപ്പ് കൽപിക്കും. റേഷൻകാർഡുകൾ എ.പി.എൽ/ബി.പി.എൽ മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ, പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ ഒഴികെ മറ്റെല്ലാ പരാതികളും അദാലത്തിൽ പരിഗണിക്കും. രാവിലെ 9.30 മുതൽ 12.30 വരെ പീരുമേട് താലൂക്കിലെ അപേക്ഷകളും ഉച്ചക്ക് രണ്ട്​ മുതൽ ഉടുമ്പൻചോല താലൂക്കിലെ അപേക്ഷകളും വില്ലേജ്​ അടിസ്ഥാനത്തിൽ തീർപ്പാക്കും. ജില്ലതല പട്ടയമേളയുടെ ഉദ്ഘാടനവും ദുരിതാശ്വാസ റസ്​ക്യു ഹോമുകളുടെയും റവന്യൂ ക്വാർേട്ടഴ്സുകളുടെയും തറക്കല്ലിടീലും ഉച്ചക്ക്​ 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. പരാതിപരിഹാര അദാലത്തി​ൻെറ വില്ലേജ്​തല സമയക്രമം താഴെ: പീരുമേട് താലൂക്ക്-രാവിലെ 9.30 മുതൽ 10.30 വരെ പെരിയാർ, മഞ്ചുമല, കുമളി വില്ലേജുകൾ. 10.30 മുതൽ 11.30 വരെ മ്ലാപ്പാറ, പീരുമേട്, ഉപ്പുതറ, ഏലപ്പാറ വില്ലേജുകൾ. 11.30 മുതൽ 12.30 വരെ പെരുവന്താനം, കൊക്കയാർ, വാഗമൺ വില്ലേജുകൾ. ഉടുമ്പൻചോല താലൂക്ക് -ഉച്ചക്ക്​ രണ്ട്​ മുതൽ മൂന്നുവരെ ചിക്കനാൽ, ബൈസവാലി, രാജാക്കാട്, രാജകുമാരി, ആനവിലാസം വില്ലേജുകൾ. മൂന്ന്​ മുതൽ നാലുവരെ ശാന്തൻപാറ, പൂപ്പാറ, കാന്തിപ്പാറ, ചതുരംഗപ്പാറ, ഉടുമ്പൻചോല വില്ലേജുകൾ. നാല്​ മുതൽ അഞ്ചുവരെ ഇരട്ടയാർ, അണക്കര, ചക്കുപള്ളം, വണ്ടൻമേട്, പാമ്പാടുംപാറ, കരുണാപുരം, കൽകൂന്തൽ, പാറത്തോട് വില്ലേജുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story