Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെട്ടിമുടി:...

പെട്ടിമുടി: കെ.ഡി.എച്ച്​.പി കമ്പനിക്ക് അഭിമാന നിമിഷം

text_fields
bookmark_border
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് വീടുകള്‍ കൈമാറ്റം ചെയ്തത് കെ.ഡി.എച്ച്​.പി കമ്പനിക്ക് അഭിമാന നിമിഷമായി. യുദ്ധകാലാടിസ്ഥാനത്തിലാണ് കമ്പനി വീടുകളുടെ പണി പൂര്‍ത്തിയാക്കിയത്. ഒരുകോടി ​െചലവിട്ട് എട്ട് വീടുകളാണ് ഞായറാഴ്ച കുടുബാംഗങ്ങര്‍ക്ക് കൈമാറിയത്. കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗത്തി​ൻെറ മേല്‍നോട്ടത്തിലായിരുന്നു നിർമാണം. നവംബര്‍ ഒന്നിനാണ്​ നിർമാണം ആരംഭിച്ചത്. ദുരന്തത്തില്‍ അകപ്പെട്ട കമ്പനിയുടെ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനായിരുന്നു പുനരധിവാസ പാക്കേജ്. മൂന്നുമാസം കൊണ്ടാണ് വീടെന്ന സ്വപ്‌നം അധികൃതര്‍ യാഥാർഥ്യമാക്കിയത്​. രണ്ട് ബെഡ്‌റൂം, ഹാൾ, അടുക്കള, ബാത്​റൂം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണ് വീട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറ്റിയാര്‍വാലിയില്‍ റവന്യൂ വകുപ്പ് അനുവദിച്ച 50 സൻെറ്​ ഭൂമിയിലാണ് നിർമാണം പൂര്‍ത്തിയാക്കിയത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ പച്ച ഷീറ്റുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂരയടക്കം സാധ്യമാക്കിയത്. സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് ചുറ്റുമതിലടക്കം നിർമിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story