Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബിജിമോൾ ഒഴിയുന്ന...

ബിജിമോൾ ഒഴിയുന്ന പീരുമേട്ടില്‍ ജില്ല സെക്രട്ടറി പരിഗണനയിൽ

text_fields
bookmark_border
തൊടുപുഴ: തുടർച്ചയായി മൂന്നുതെരഞ്ഞെടുപ്പിൽ വിജയിച്ച ഇ.എസ്. ബിജിമോള്‍ കളംവിടുന്ന പീരുമേട് മണ്ഡലത്തിലേക്ക് എൽ.ഡി.എഫ്​ സ്ഥാനാർഥിയായി ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെ സി.പി.ഐ പരിഗണിക്കുന്നു. മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേ​െണ്ടന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ തീരുമാനത്തെത്തുടർന്നാണ്​ ബിജിമോൾ പിന്മാറുന്നത്​. കഴിഞ്ഞ തവണ 314 വോട്ടിന്​ മാത്രം വിജയിച്ചതും ബിജി മോളുടെ സാധ്യത കുറച്ചു. സ്ഥാനാര്‍ഥിയാകാൻ കൂടുതൽ പേർ രംഗത്ത്​ എത്തിയതോടെയാണ് സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇടതുമുന്നണി ജില്ല കണ്‍വീനര്‍കൂടിയായ ശിവരാമ​ൻെറ പേര് പരിഗണിക്കുന്നതെന്നാണ് സൂചന. വെയര്‍ഹൗസിങ്​ കോര്‍പറേഷന്‍ ചെയര്‍മാനും തോട്ടം തൊഴിലാളി നേതാവുമായ വാഴൂര്‍ സോമന്‍, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ജിജി കെ. ഫിലിപ്, പാർട്ടി ജില്ല എക്​സിക്യൂട്ടിവ്​ അംഗവും മുൻ മണ്ഡലം സെക്രട്ടറിയുമായ ജോസ് ഫിലിപ് എന്നിവരുടെ പേരുകളാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. മുൻ ജില്ല പഞ്ചായത്ത് അംഗവും രണ്ട് തവണ കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ മോളി ഡൊമിനിക്കി​ൻെറ പേര്​ വനിത പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയും ഉന്നയിക്കപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ വാഴൂർ സോമ​ൻെറ പേരിനായിരുന്നു മുൻതൂക്കം. പാര്‍ട്ടിക്കുള്ളില്‍ സമവായമില്ലാതെ വന്നതോടെയാണ് ശിവരാമനിലേക്ക് എത്തിയത്. ക്ലീൻ ഇമേജും ശിവരാമന്​ നേട്ടമായി. ശിവരാമൻ തയാറായില്ലെങ്കിൽ മാത്രമാകും മാറ്റാരെയെങ്കിലും പരിഗണിക്കുകയെന്നാണ്​ സൂചന. 13 തെരഞ്ഞെടുപ്പില്‍ നാല്​ തവണയൊഴികെ ഇടതുപക്ഷം വിജയിച്ചതാണ്​ പീരുമേടി​ൻെറ ചരിത്രം. 2006 ഒക്ടോബറില്‍ ആര്‍. ശ്രീധര​ൻെറ മരണത്തോടെ ജില്ല സെക്രട്ടറിയായ ശിവരാമന്‍ പിന്നീട് നടന്ന നാല് ജില്ല സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 68കാരനായ ശിവരാമന്‍ 1970ലാണ് സി. പി.ഐ അംഗമാകുന്നത്. ഇളംദേശം ബി.ഡി.സി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്നു. ജനയുഗം ദിനപത്രത്തി​ൻെറ ജില്ല ലേഖകനായിരിക്കെ ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മണ്ഡല രൂപവത്​കരണത്തിനുശേഷം 1965 ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്​. സംവരണ മണ്ഡലമായിരുന്ന പീരുമേട്ടിൽ കോൺഗ്രസിലെ എൻ. ഗണപതിയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ കെ.ഐ. രാജനാണ് ആദ്യ സാരഥിയായത്. 1967, 1970 തെരഞ്ഞെടുപ്പുകളിലും കെ.ഐ. രാജൻതന്നെ വിജയിച്ചു. 2001ൽ സി.എ. കുര്യനെ പരാജയപ്പെടുത്തി കോൺഗ്രസ്​ വിജയിച്ചെങ്കിലും 2006ലും 2011ലും 2016 ലും ബിജി മോൾക്കായിരുന്നു ജയം. 1982,1987,1991 തെരഞ്ഞെടുപ്പുകളിൽ കെ.കെ. തോമസ് വിജയിച്ചതടക്കമാണ്​ നാല്​ തവണ കോൺഗ്രസ്​ ജയം. സി.പി.ഐയിലെ സി.എ. കുര്യനായിരുന്നു മൂന്നുതവണയും എതിരാളി. കെ.കെ. തോമസിനെ മാറ്റി 1996ൽ രംഗത്തിറക്കിയ കേരള കോൺഗ്രസിലെ മാത്യ​ു സ്​റ്റീഫൻ 2407 വോട്ടിന് സി.എ. കുര്യന് മുന്നിൽ പരാജയപ്പെട്ടതും മണ്ഡല ചരിത്രം. TDL100 kk shivaraman ​െക.കെ. ശിവരാമൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story