Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ്​ ജീപ്പ്​...

പൊലീസ്​ ജീപ്പ്​ മറിഞ്ഞു; ഇൻസ്​പെക്​ടർ ഉൾപ്പെടെ നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ചെറുതോണി: പൊലീസ് ജീപ്പ്​ മറിഞ്ഞ്​ ഇടുക്കി ഇൻസ്​പെക്​ടർ ഉൾപ്പെടെ നാലുപേർക്ക്​ നിസ്സാര പരിക്കേറ്റു. കേസന്വേഷണത്തിന്​ പോയിവരുന്ന വഴി ഉപ്പുതോട് ചാലിസിറ്റിയിൽ ബ്രേക്ക്​ നഷ്​ടപ്പെട്ട ജീപ്പ് റോഡി​ൻെറ ഇടതുതിട്ടയിൽ ഇടിച്ച്​ മറിയുകയായിരുന്നു. പരിക്കേറ്റ ഇൻസ്​പെക്​ടർ അൻവറിനെ തൊടുപുഴ താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന എസ്.ഐ കെ.പി. ബിജുമോൻ, സി.പി.ഒമാരായ ജിതിൻ സണ്ണി, കെ.എൽ. സണ്ണി എന്നിവർക്കും നിസ്സാര പരിക്കുണ്ട്​. ചിത്രം: TDL Police Jeep ഉപ്പുതോട് ചാലിസിറ്റിയിൽ നിയന്ത്രണംവിട്ട്​ മറിഞ്ഞ പൊലീസ് ജീപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story