Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗുണ്ടുമലയിൽ തൊഴിലാളി...

ഗുണ്ടുമലയിൽ തൊഴിലാളി ലയങ്ങളിൽ തീപിടിത്തം: മൂന്ന് വീടുകള്‍ നശിച്ചു

text_fields
bookmark_border
ഒരാള്‍ക്ക് പൊള്ളലേറ്റു മറയൂര്‍: ഗുണ്ടുമല തേയില തോട്ടം തൊഴിലാളികളുടെ ലയത്തിന് തീപിടിച്ച്​ മൂന്ന് വീടുകള്‍ കത്തിനശിച്ചു. ഒരാള്‍ക്ക് പൊള്ളലേറ്റു. സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്​റ്റേറ്റില്‍ അപ്പര്‍ ഡിവിഷനിലെ തൊഴിലാളികളായ പളനിസ്വാമി, ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും രാജ് കമാലി​ൻെറ വീട് ഭാഗികമായുമാണ്​ കത്തിയത്​. വീടിനുള്ളിലുണ്ടായിരുന്ന പളനിസ്വാമിക്കാണ് പൊള്ളലേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്​ച വൈകീട്ട് മൂന്നുമണിയോടുകൂടിയാണ് സംഭവം. പളനിസ്വാമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ ജോലിക്ക് പോയതിനാല്‍ വീടുകള്‍ അടച്ചിട്ടിരുന്നു. പളനിസ്വാമിയുടെ ബഹളം കേട്ടെത്തിയ എസ്​റ്റേറ്റ് തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് തീ മറ്റുവീടുകളിലേക്ക് പടരാതെ തടഞ്ഞത്. കത്തിനശിച്ച വീടുകളില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍, പണം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞ് മൂന്നാറില്‍നിന്ന്​ അഗ്‌നിരക്ഷസേന അംഗങ്ങള്‍ എത്തിയാണ് തീ പൂര്‍ണമായി കെടുത്തിയത്. മൂന്ന്​ വീടുകളിലുമായി 10 ലക്ഷത്തിലധികം രൂപയുടെ നഷ്​ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. ഷോർട്ട്​ സർക്യൂട്ടാണ്​ അപകടത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. ചിത്രം: TDL Layam 1 - ഗുണ്ടുമലയിൽ തൊഴിലാളി ലയത്തിന്​ തീപിടിച്ചപ്പോൾ ചിത്രം: TDL Layam 2 - ഗുണ്ടുമലയിൽ കത്തിനശിച്ച ലയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story