Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:30 AM IST Updated On
date_range 14 Feb 2021 5:30 AM ISTശ്രീദർശൻ ആയുർവേദ സ്പെഷാലിറ്റി സെൻറർ ഉദ്ഘാടനം നാളെ
text_fieldsbookmark_border
ശ്രീദർശൻ ആയുർവേദ സ്പെഷാലിറ്റി സൻെറർ ഉദ്ഘാടനം നാളെ തൊടുപുഴ: ആയുർവേദ ചികിത്സ രംഗത്ത് സ്പെഷാലിറ്റിക്ക് പ്രാധാന്യം നൽകി ഇടപ്പള്ളി ചേരാനല്ലൂരിൽ പ്രവർത്തിച്ചുവരുന്ന ശ്രീദർശൻ െഎ ആൻഡ് ഇ.എൻ.ടി- ബ്രയിൻ ആൻഡ് സ്ൈപൻ ആയുർവേദ സ്പെഷാലിറ്റി സൻെററിൻെറ രണ്ടാമത്തെ ശാഖ തൊടുപുഴയിൽ ആരംഭിക്കും. വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസിൽ തിങ്കളാഴ്ച 10ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് കൗൺസിലർമാരുടെ സഹായത്തോടെ 10വീതം നിർധന രോഗികൾക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം എന്നിവ ഉണ്ടാകും. ഇതോടനുബന്ധിച്ച് നൽകുന്ന ഹെൽത്ത് കാർഡുമായി വരുന്ന രോഗികൾക്ക് ആറുമാസത്തേക്ക് സൗജന്യ കൺസൾേട്ടഷനും മരുന്നിന് 20 ശതമാനം ഇളവും ലഭിക്കും. ഫിസിയോതെറപ്പി, യോഗ, മർമ, അക്യുപ്രഷർ, ഹിജാമ തുടങ്ങിയ ചികത്സകളും ഇവിടെ ലഭിക്കും. വാർത്തസമ്മേളനത്തിൽ ഡോ. മുഹമ്മദ് അൻവർ പട്ടാട്ട്, ഡോ. അഫ്സൽ മണക്കാടൻ, ഡോ. ആൻമരിയ ജോസ്, ഡോ.ടി.എസ്. അഹല്യ, ഇസ്മയിൽ സൈര എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story