Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:29 AM IST Updated On
date_range 14 Feb 2021 5:29 AM ISTകോവിഡ്; സ്കൂളുകളിൽ കൂടുതൽ ജാഗ്രത
text_fieldsbookmark_border
* െഡപ്യൂട്ടി ഡയറക്ടർ സന്ദർശനം നടത്തി തൊടുപുഴ: കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കർശന മാർഗനിർദേശങ്ങൾ പാലിക്കാൻ നിർദേശം. ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്നുള്ള െഡപ്യൂട്ടി ഡയറക്ടർ ജില്ലയിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. കോവിഡിൻെറ പശ്ചാത്തലത്തിൽ അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ തുറന്നശേഷം ജില്ലയിലെ വിദ്യാലയങ്ങളിലെത്തിയ ഒമ്പത് കുട്ടികൾക്കാണ് കോവിഡ് ബാധിച്ചത്. സ്കൂൾ തുറന്നശേഷമാണ് കുട്ടികൾക്ക് കോവിഡ് ബാധിച്ചതെങ്കിലും ഉറവിടം കുടുതലും സ്കൂളിൽനിന്നല്ലെന്നാണ് വിലയിരുത്തൽ. എങ്കിലും കുട്ടികളുമായി സമ്പർക്കത്തിലായ അധ്യാപകരെയും സഹപാഠികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതോടെയാണ് ജില്ലയിൽ നിരീക്ഷണവും മുൽകരുതലും കർശനമാക്കിയത്. ജില്ല വിദ്യാഭ്യാസ ഓഫിസിൽനിന്നുള്ള മൂന്നംഗസംഘം ഏതാനും ദിവസം മുമ്പ് ജില്ലയിലെ സ്കൂളുകളിൽ സന്ദർശനം നടത്തി വിലയിരുത്തൽ നടത്തിയിരുന്നു. പ്രത്യേക ബാച്ചുകൾ ആയിട്ടാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട് സെഷനിലായാണ് ക്ലാസ്. ആദ്യം ഒരു ടേബിളിൽ ഒരാളെയും പിന്നീട് രണ്ടറ്റത്തുമായി രണ്ടുപേരെ വീതവും ഇരുത്തിയാണ് ക്ലാസ് നടത്തുന്നത്. പ്രവേശന കവാടത്തിൽ തന്നെ ശരീര ഉൗഷ്മാവ് പരിശോധിച്ച ശേഷമാണ് വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്. സാനിറ്റൈസർ നൽകിയാണ് ക്ലാസ് മുറികളിലേക്ക് കയറ്റുന്നത്. വിദ്യാർഥികളും സാനിറ്റൈസർ കൈകളിൽ കരുതുന്നുണ്ട്. കുട്ടികളെ കൂട്ടംകൂടുന്നതിനും ഇടവേളകളിലും മറ്റും സംഘംചേർന്ന് പോകുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ച സംഘം ആവശ്യമായ നിർദേശങ്ങളും സ്കൂൾ അധികൃതർക്ക് നൽകി. നിലവിൽ ജില്ലയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് ദിവസവും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നൽകുന്നുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story