Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുരിക്കാശ്ശേരിയിൽ...

മുരിക്കാശ്ശേരിയിൽ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

text_fields
bookmark_border
മുരിക്കാശ്ശേരി: സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മന്ത്രി പി. തിലോത്തമന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാറി​ൻെറ കാലത്ത് സംസ്ഥാനതലത്തില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ പുതുതായി 90ഓളം വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജു വിഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷതവഹിച്ചു. മുരിക്കാശ്ശേരി ബസ്​ സ്​റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്​റ്റിൻ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മുരിക്കാശ്ശേരിയിൽ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്​റ്റോർ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുകയായിരുന്നു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സിന്ധു ജോസ് മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. രാജുവിന് നല്‍കി ആദ്യവില്‍പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചന്‍ തോമസ്, മുരിക്കാശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ ഇ.എന്‍. ചന്ദ്രന്‍, കെ.എ. അലിയാര്‍, എം.കെ. പ്രീയന്‍, ജില്ല സപ്ലൈ ഓഫിസര്‍ പി. അജേന്ദ്രന്‍ ആശാരി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story