Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരഞ്ഞെടുപ്പ്​ തോൽവി:...

തെരഞ്ഞെടുപ്പ്​ തോൽവി: കഞ്ഞിക്കുഴിയിൽ നാലുപേർക്കെതിരെ സി.പി.എം അച്ചടക്കനടപടി

text_fields
bookmark_border
ചെറുതോണി: ത്രിതല പഞ്ചായത്തിലെ തോൽവിയെ തുടർന്ന്​ സി.പി.എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയിൽപ്പെട്ട നാലുപേർക്കെതിരെ അച്ചടക്ക നടപടി. മുതിർന്ന ട്രേഡ് യൂനിയൻ നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ജി. നാരായണൻ നായർ, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഷാജി വാഴക്കാല, ലോക്കൽ കമ്മിറ്റി അംഗം വിൽസൺ ജോഷ്വ എന്നിവരെ ബ്രാഞ്ച്​ കമ്മിറ്റിയിലേക്ക്​ തരംതാഴ്ത്തി. ലോക്കൽ കമ്മിറ്റി അംഗം പി.എ. നവാസിനെ പാർട്ടി അംഗത്വത്തിൽനിന്ന് ആറ്​ മാസത്തേക്ക്​ പുറത്താക്കി. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഡി.വൈ.എഫ്.ഐ ഇടുക്കി ബ്ലോക്ക്​ പ്രസിഡൻറ്​ എബിൻ ജോസഫിന്​ നൽകി. വിജയസാധ്യത ഉണ്ടായിരുന്നിട്ടും പഞ്ചായത്തി​ൻെറ ഭരണം കൈവിട്ടുപോകാൻ കാരണം നടപടി നേരിട്ടവരുടെ തെറ്റായ തീരുമാനങ്ങളാ​െണന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story