Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:31 AM IST Updated On
date_range 13 Feb 2021 5:31 AM ISTഡി.എൽ.എഡ് പ്രവേശനം
text_fieldsbookmark_border
തൊടുപുഴ: അൽ അസ്ഹർ ടീച്ചർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി അനുവദിച്ച ഡി.എൽ.എഡ്(ടി.ടി.സി) അധിക ബാച്ചിൽ പ്രവേശനം ആരംഭിച്ചു. ഫോൺ: 8281649029, 9496911119. സഹകരണ മുന്നണിക്ക് വിജയം വണ്ണപ്പുറം: മുള്ളരിങ്ങാട് അപ്കോസ് ക്ഷീര സഹകരണസംഘം തെരഞ്ഞെടുപ്പിൽ സി.പി.എം നയിച്ച സഹകരണ സംരക്ഷണമുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തമ്പി കുര്യാക്കോസ്, ജോണി സേവ്യർ, കെ.കെ. ഷീമോൻ, ബിജു പാമ്പാറ, ശാരദ സന്തോഷ്, ഷിബി കൃഷ്ണൻകുട്ടി, ബിന്ദു മോൾ, സജീഷ്, രമ്യ, സിന്ധു മനോജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐശ്വര്യ കേരള യാത്ര യു.ഡി.എഫ് പ്രകടനപത്രിക: നിർദേശങ്ങൾ സമാഹരിക്കുന്നു നെടുങ്കണ്ടം: ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കം പരിഹരിക്കാനുള്ള നിർദേശങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ പ്രതിപക്ഷ നേതാവ് പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അറിയിച്ചു. മുഴുവൻ പേർക്കും പട്ടയം, വായ്പകൾ എഴുതിത്തള്ളുക, ജപ്തി നടപടികൾ നിർത്തി ബാങ്ക് വായ്പകളിൽ ആശ്വാസ പദ്ധതികളും പുനഃക്രമീകരണവും ഉണ്ടാക്കുക, ജില്ലക്ക് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച മെഡിക്കൽ കോളജിൽ അധ്യയനം ആരംഭിച്ച് പൂർണതയിൽ എത്തിക്കുക, റബറിന് കിലോക്ക് 250 രൂപയും കുരുമുളകിന് 750 രൂപയും തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഐശ്വര്യകേരള യാത്രയിൽ പ്രതിപക്ഷ നേതാവിന് സമർപ്പിക്കുമെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. പ്രകടനപത്രികയുടെ രൂപരേഖ തയാറാക്കുന്ന ശശി തരൂർ എം.പി, ഡോ. എം.കെ. മുനീർ, ബെന്നി ബഹനാൻ എം.പി, എൻ.കെ. േപ്രമചന്ദ്രൻ എം.പി, സി.പി. ജോൺ തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story