Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:30 AM IST Updated On
date_range 13 Feb 2021 5:30 AM ISTആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി: നിരാഹാര സമരവുമായി ഐ.എം.എ
text_fieldsbookmark_border
ചെറുതോണി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ശസ്ത്രക്രിയകള്‍ക്ക് അനുവാദം നല്‍കിയതിനെതിരെ നിരാഹാര സമരവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെറ നേതൃത്വത്തിൽ ചെറുതോണിയിൽ നിരാഹാര സത്യഗ്രഹം നടത്തി. കേന്ദ്ര സര്‍ക്കാറിൻെറ സങ്കര വൈദ്യനയത്തിനെതിരെയാണ് സമരമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിരാഹാരസമരം വൈസ് പ്രസിഡൻറ് ഡോ. എബ്രഹാം സി. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ, അടിമാലി, മൂന്നാര്‍, കട്ടപ്പന, നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍ ബ്രാഞ്ചുകളില്‍നിന്നുള്ള ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. ഐ.എം.എ ഇടുക്കി ജില്ല ചെയര്‍മാന്‍ ഡോ. മുരുകേശന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ ഡോ. സി.വി. ജേക്കബ്, ഡോ. സോണി തോമസ്, ഡോ. ജോസൺ വർഗീസ്, ഡോ. സുമി ഇമ്മാനുവൽ, ഡോ. ഏലിയാസ് തോമസ്, സജി തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story