Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷി ഓഫിസറെ മർദിച്ചതിൽ...

കൃഷി ഓഫിസറെ മർദിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: നെടുങ്കണ്ടം കൃഷി ഓഫിസർ ഷീൻ ജോൺസിനെ ഓഫിസിൽ കയറി മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിൽ അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫിസേഴ്സ് ജില്ല ഘടകം പ്രതിഷേധിച്ചു. വ്യാഴാഴ്​ച കൃഷി ഓഫിസർമാർ പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. ഓഫിസ് ആക്രമണത്തിൽ കർശന നടപടി വേണമെന്ന് ജില്ല പ്രസിഡൻറ്​ മാർട്ടിൻ തോമസ് തടത്തിൽ, സെക്രട്ടറി കെ.കെ. ബിനു മോൻ എന്നിവർ ആവശ്യപ്പെട്ടു. ​വോളിബാൾ ടീം തെരഞ്ഞെടുപ്പ്​ തൊടുപുഴ: ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക്​ ജില്ല ജൂനിയർ ടീമി​ൻെറ തെരഞ്ഞെടുപ്പും ഞായറാഴ്​ച മീൻമുട്ടി മാർ മാത്യൂസ്​ സ്​കൂൾ ഗ്രൗണ്ടിൽ നടക്കും. 2003​ ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക്​ പ​െങ്കടുക്കാം. ഫോൺ: 9447066469, 9447236755. സ്ഥാനാർഥി നിർണയത്തിൽ സാംബവരെ പരിഗണിക്കണം തൊടുപുഴ: ദേവികുളം നിയമസഭ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള സാംബവ വിഭാഗത്തിൽപെട്ടവരെ സ്ഥാനാർഥികളായി പരിഗണിക്കണമെന്ന്​ സാംബവ മഹാസഭ ദേവികുളം താലൂക്ക്​ പ്രവർത്തകയോഗം ഇരുമുന്നണിയോടും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ എ.എ. മാധവൻ അധ്യക്ഷത വഹിച്ചു. സി.കെ. ഗോവിന്ദൻ ഉദ്​ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story