Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൈക്കിൾ ചവിട്ടി...

സൈക്കിൾ ചവിട്ടി പ്രതിഷേധം

text_fields
bookmark_border
കട്ടപ്പന: പെട്രോൾ, ഡീസൽ വില 51 രൂപയാക്കണമെന്നാവശ്യപ്പെട്ട് 51 സൈക്കിൾ ചവിട്ടി യൂത്ത്​ ഫ്രണ്ട്(എം) പ്രതിഷേധം. ശനിയാഴ്​ച കട്ടപ്പനയിൽനിന്ന്​ തങ്കമണിയിലേക്കാണ്​ പ്രതിഷേധ സൈക്കിൾ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡൻറ്​ ഷിജോ തടത്തിൽ അറിയിച്ചു. പെട്രോൾ 90 രൂപയും ഡീസൽ 81 രൂപയുമായി ഉയർന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കടക്കം വൻ വിലവർധനയാണ് ഉണ്ടായിട്ടുള്ളത്. ശനിയാഴ്​ച ഉച്ചക്ക് രണ്ടിന്​ കട്ടപ്പനയിൽനിന്ന്​ ആരംഭിക്കുന്ന പ്രതിഷേധ സൈക്കിൾ യാത്ര റോഷി അഗസ്​റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ല പ്രസിഡൻറ്​ ജോസ് പാലത്തിനാൽ ഫ്ലാഗ്​ ഓഫ് ചെയ്യും. വിവിധ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് അഞ്ചിന്​ തങ്കമണിയിൽ എത്തുന്ന സൈക്കിൾ യാത്രയുടെ സമാപനം പാർട്ടി സംസ്ഥാന സെക്രട്ടറി അലക്​സ്​ കോഴിമല ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story