Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:29 AM IST Updated On
date_range 12 Feb 2021 5:29 AM ISTഐശ്വര്യകേരള യാത്ര നാളെ ഇടുക്കിയിൽ
text_fieldsbookmark_border
തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. രാവിലെ എട്ടിന് അടിമാലി മരങ്ങാട്ട് ഓഡിറ്റോറിയത്തിൽ സൗഹൃദസദസ്സിൽ പങ്കെടുത്താണ് പര്യടനത്തിന് തുടക്കംകുറിക്കുന്നത്. പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് ക്ഷണിതാക്കളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തും. രാവിലെ 10ന് അടിമാലി, 12ന് നെടുങ്കണ്ടം, രണ്ടിന് കട്ടപ്പന, വൈകീട്ട് നാലിന് ഏലപ്പാറ, ആറിന് തൊടുപുഴ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. എല്ലാ പഞ്ചായത്തിലും നഗരസഭകളിലും വെള്ളിയാഴ്ച വൈകീട്ട് വിളംബര ജാഥകളും യുവജന-വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും നടക്കും. യാത്രക്ക് വരവേൽപ് നൽകാൻ തയാറെടുപ്പ് പൂർത്തിയായതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story