Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:29 AM IST Updated On
date_range 12 Feb 2021 5:29 AM ISTതോട്ടം തുറക്കൽ: ചർച്ച അലസി
text_fieldsbookmark_border
തൊഴിലാളികൾ പട്ടിണിയിൽ പീരുമേട്: ലോക്കൗട്ട് ചെയ്ത പാമ്പനാർ പോബ്സ് തോട്ടം തുറക്കാൻ നടത്തിയ അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. എറണാകുളത്ത് അഡീഷനൽ ലേബർ കമീഷണറുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഡിസംബർ 18നാണ് തോട്ടം ലോക്കൗട്ട് ചെയ്തത്. പോബ്സ് മാനേജ്മൻെറ് ലേലത്തിൽ പിടിച്ച ആർ.ബി.ടി തോട്ടത്തിലെ മാനേജർ കൈവശംെവച്ച സ്ഥലത്തെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് തോട്ടം പൂട്ടിയത്. 36 ഏക്കർ സ്ഥലമാണ് മുൻ മാനേജർ കൈവശംെവച്ചിരിക്കുന്നത്. ഇതേതുടർന്നുള്ള നിയമ നടപടികൾ കോടതിയിൽ നടക്കുകയാണ്. തൊഴിൽ പ്രശ്നങ്ങൾ ഇല്ലാതെ നിയമവിരുദ്ധമായി തോട്ടം പൂട്ടിയതിനെ ട്രേഡ് യൂനിയൻ നേതാക്കളും എതിർത്തിരുന്നു. തോട്ടം തുറക്കാൻ തൊഴിൽ വകുപ്പ് മുമ്പ് നടത്തിയ മൂന്ന് ചർച്ചയും പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച നടത്തിയ നാലാം ചർച്ചയും പരാജയപ്പെട്ടതിൽ തൊഴിലാളികൾ നിരാശയിലാണ്. തോട്ടം പൂട്ടിയതോടെ തൊഴിലാളികൾ പട്ടിണിയിലാണ്. വ്യാഴാഴ്ച നടന്ന ചർച്ചയിൽ അഡീഷനൽ ലേബർ കമീഷണർ, ട്രേഡ് യൂനിയൻ നേതാക്കളായ സിറിയക് തോമസ്, പി.കെ. രാജൻ, വാഴൂർ സോമൻ, ആർ. വിനോദ്, തങ്ക ദുരൈ എന്നിവരും മാനേജ്മൻെറ് പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story