Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:29 AM IST Updated On
date_range 12 Feb 2021 5:29 AM ISTപരിസ്ഥിതി തകർത്ത് ഹൈറേഞ്ചിൽ അനധികൃത നിര്‍മാണവും മണ്ണെടുപ്പും
text_fieldsbookmark_border
ഒത്താശയുമായി ഭരണ, പ്രതിപക്ഷ പാര്‍ട്ടികൾ അടിമാലി: പരിസ്ഥിതിയെ നശിപ്പിച്ച് അനധികൃത മണ്ണെടുപ്പും നിര്‍മാണവും. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലാണ് മാഫിയ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വെള്ളത്തൂവല്‍ വില്ലേജിലെ ആയിരമേക്കര്‍ മേഖലയില്‍ വലിയ തോതിലാണ് മണ്ണെടുപ്പ്. മന്നാങ്കണ്ടം ,ബൈസണ്‍വാലി, കൊന്നത്തടി, രാജാക്കാട്, കുഞ്ചിത്തണ്ണി, ആനവിരട്ടി ,കെ.ഡി.എച്ച്, ചിന്നക്കനാൽ വില്ലേജുകളില്‍ മാഫിയകൾ സജീവമാണ്. പകല്‍ സ്ഥലത്തെത്തി ഉടമയുമായി കുന്നുകള്‍ക്ക് വില ഉറപ്പിച്ചശേഷം രാത്രിയാണ് മണ്ണെടുപ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ കുന്ന് നിരപ്പാക്കും. അധികൃതരുടെ നീക്കങ്ങള്‍ കൃത്യമായി അറിയിക്കാൻ ഓരോ കവലകളിലും ആളുകളെ നിയോഗിച്ചാണ് ടിപ്പറുകളില്‍ മണ്ണ് കൊണ്ടുപോകുന്നത്. എതിര്‍പ്പുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും കായികമായി നേരിടുകയും ചെയ്യുന്നതിനാല്‍ പരാതിപ്പെടാന്‍പോലും ആരും തയാറാകുന്നില്ല. റവന്യൂ, പൊലീസ് അധികൃതരും നടപടിയെടുക്കാന്‍ മടിക്കുകയാണ്. മണ്ണ് മാഫിയകള്‍ക്ക് എതിരെ നടപടി എടുക്കുന്നവരെ സ്ഥലം മാറ്റുന്ന അവസ്ഥ ഉണ്ട്. ഭീഷണി വേറെയും. ഇതിന് പുറമെ വെള്ളത്തൂവല്‍, കുരുശുപാറ എന്നിവിടങ്ങളില്‍ പുഴകളില്‍നിന്ന് വ്യാപകമായി മണല്‍ വാരി കടത്തുന്നുണ്ട്.മേഖലയില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണ് മണല്‍ വ്യാപകമായി കടത്തുന്നത്. വെള്ളത്തൂവലില്‍ രാത്രി അനധികൃതമായി മണല്‍ കൊണ്ടുപോകുന്നത് പകല്‍ പാസിൻെറ മറവിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥരും പൊലീസും തിരക്കില്‍ ആയപ്പോഴാണ് മാഫിയകൾ പ്രവർത്തനം സജീവമാക്കിയത്. നിയമസഭ െതരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ തിരക്കില്‍ ആകുന്നതോടെ പരമാവധി നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് സംഘങ്ങള്‍. തോട്, പുഴ പുറമ്പോക്ക്, റവന്യൂ ഭൂമി എന്നിവ കൈയേറിയുള്ള നിർമാണവും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story