Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏഴല്ലൂ൪ കുട്ടിവനം...

ഏഴല്ലൂ൪ കുട്ടിവനം നിവാസികൾക്ക്​ അനുവദിച്ച പട്ടയം അട്ടിമറിച്ചതായി പരാതി

text_fields
bookmark_border
തൊടുപുഴ: കുമാരമംഗലം, കോടിക്കുളം വില്ലേജുകളിലായി താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങള്‍ക്ക് സർക്കാർ അനുവദിച്ച ഉപാധിരഹിത പട്ടയം ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി ആരോപണം. ഇപ്പോള്‍ കൊടുക്കാൻ തീരുമാനിച്ച പട്ടയം നിരവധി ഉപാധികള്‍​െവച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. 50 വ൪ഷമായി വീടുകള്‍െവച്ച് താമസിക്കുകയും കൈവശഭൂമിയില്‍ കൃഷി ചെയ്ത് പോരുന്നതുമാണ്. എല്‍.ഡി.എഫ് സർക്കാറി​ൻെറ പ്രഖ്യാപിത നയമായ ഉപാധിരഹിത പട്ടയമെന്ന തീരുമാനത്തെയാണ് ഇവർ അട്ടിമറിക്കുന്നത്. മന്ത്രി എം.എം. മണി ഇടപെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യൂ മന്ത്രിയുടെയും വനം മന്ത്രിയുടെയും സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനമാണ് ഏഴല്ലൂർ നിവാസികളുടെ പട്ടയമെന്ന സ്വപ്നം സാക്ഷാത്​കരിച്ചത്. എല്ലാ ഉപാധികളും ഒഴിവാക്കി ഉപാധിരഹിത പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികള്‍ക്ക് രൂപം നല്‍കാൻ ഏഴല്ലൂർ കുട്ടിവനം ഭൂസംരക്ഷണ സമിതി തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story