Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:31 AM IST Updated On
date_range 11 Feb 2021 5:31 AM ISTമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ
text_fieldsbookmark_border
തൊടുപുഴ: മൂന്ന് . മൈലക്കൊമ്പ് ഓലേടത്തിൽ ആഷ്‌ലിയെയാണ് (32) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് 10, എട്ട്, അഞ്ച് വയസ്സ് വീതമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഇവർ മൂലമറ്റം സ്വദേശിയായ കാമുകനൊപ്പം പോയത്. ഭർത്താവിൻെറ പരാതിയെ തുടർന്ന് തൊടുപുഴ സി.ഐ സുധീർ മനോഹറിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോയതിന് ജെ.ജെ ആക്ട് പ്രകാരം കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം ഇന്ന് തൊടുപുഴ: ഐ.എൻ.ടി.യു.സി സമ്പൂർണ ജില്ല നേതൃയോഗം വ്യാഴാഴ്ച തൊടുപുഴ മർച്ചൻറ്സ് ട്രസ്റ്റ് ഹാളിൽ ചേരുമെന്ന് ജില്ല പ്രസിഡൻറ് ജോർജ് കരിമറ്റം അറിയിച്ചു. രാവിലെ പത്തിന് സമ്മേളനം സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story