Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:30 AM IST Updated On
date_range 11 Feb 2021 5:30 AM ISTദേശീയപാതയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ-വാളറ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപം വന്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ച ആറിനാണ് സംഭവം. തിരക്ക് കുറവായിരുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും വാഹനയാത്രികരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാളറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ഈ വനമേഖലയില്‍ നിരവധി മരങ്ങൾ ഉണങ്ങിയും ചുവടുകള്‍ ദ്രവിച്ചും അപകടാവസ്ഥയിലാണ്. ഇവ വെട്ടിമാറ്റാന്‍ കലക്ടറുടെ ഉത്തരവുണ്ടെങ്കിലും വനംവകുപ്പ് നടപടിയെടുത്തിട്ടില്ല. റോഡ് വികസനത്തിനും മരങ്ങള്‍ തടസ്സമാണ്. ഇതുസംബന്ധിച്ച് ഹൈവേ ജാഗ്രതസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ കാലവര്‍ഷത്തില്‍ നിരവധി മരങ്ങളാണ് ഇവിടെ ഒടിഞ്ഞുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story