Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷകവിരുദ്ധ നിലപാട്;...

കർഷകവിരുദ്ധ നിലപാട്; ​വില്ലേജ് ഓഫിസര്‍ക്കെതിരെ പഞ്ചായത്ത്​ പ്രമേയം

text_fields
bookmark_border
പ്രളയഫണ്ട് തട്ടിപ്പിൽ നടപടിയെടുത്തതി​ൻെറ പ്രതികാരമെന്ന്​ വില്ലേജ് ഓഫിസര്‍ അടിമാലി: അഴിമതിയും കര്‍ഷകവിരുദ്ധ നിലപാടും ആരോപിച്ച്​ കൊന്നത്തടി വില്ലേജ് ഓഫിസര്‍ക്കെതിരെ പ്രമേയം പാസാക്കി പഞ്ചായത്ത്. വില്ലേജ് ഓഫിസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന്​ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല കലക്​ടർ എന്നിവര്‍ക്ക് പരാതിയും നല്‍കി. ഭൂമിയുടെ കരം തീര്‍ക്കാൻപോലും കൈക്കൂലി വാങ്ങുന്നുവെന്നും ഇതിന്​ ഓഫിസിലും പുറത്തും സഹജീവനക്കാരെ ഇടനിലക്കാരായി നിര്‍ത്തി പണപ്പിരിവ് നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു. പട്ടയങ്ങളുടെ തണ്ടപ്പേര്‍ തിരുത്തിയെന്ന്​ ഭൂവുടമകള്‍ പരാതി പറഞ്ഞതായി പഞ്ചായത്ത് പ്രസിഡൻറ്​ രമ്യ റനീഷ്, വൈസ് പ്രസിഡൻറ്​ ടി.പി. മല്‍ക്ക എന്നിവര്‍ പറഞ്ഞു. വസ്​തുവി​ൻെറ പോക്കുവരവുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്​. കൊന്നത്തടി പഞ്ചായത്തിലെ പട്ടികജാതി -വർഗ വിഭാഗക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ തടസ്സപ്പെട്ടു​. പലര്‍ക്കും ആനുകൂല്യം നഷ്​ടപ്പെടുകയും ചെയ്​തു. അതേസമയം, പഞ്ചായത്തിലെ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതാണ് തനിക്കെതിരായ പ്രമേയ അവതരണത്തിന് ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചതെന്ന്​ വില്ലേജ് ഓഫിസര്‍ ജി.കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ഭവനങ്ങളുടെ നഷ്​ടപരിഹാരം വാങ്ങിയെടുത്തതുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടാണ് നടന്നത്. പലരില്‍നിന്നും പണം തിരിച്ചടപ്പിക്കുകയും നടപടി തുടരുകയും ചെയ്യുകയാണെന്നും വില്ലേജ് ഓഫിസര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story