Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:29 AM IST Updated On
date_range 11 Feb 2021 5:29 AM IST'വീണ്ടെടുക്കാം, ജലശൃംഖലകള്‍' കാമ്പയിന് നാളെ മുതല്‍
text_fieldsbookmark_border
ചോറ്റുപാറ തോട് വീണ്ടെടുത്ത് തുടക്കം തൊടുപുഴ: ഹരിത കേരളം മിഷൻെറ 'ഇനി ഞാന്‍ ഒഴുകട്ടെ' ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തിലേക്ക്. ഇതിൻെറ ഭാഗമായി ജില്ലയില്‍ 12 മുതല്‍ 28വരെ 'വീണ്ടെടുക്കാം, ജലശൃംഖലകള്‍' കാമ്പയിന് സംഘടിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നീര്‍ച്ചാലുകൾ പുനരുജ്ജീവിപ്പിച്ചതിൻെറ തുടര്‍പ്രവര്‍ത്തനങ്ങളാണ് ഇത്തവണ നടത്തുക. തദ്ദേശ സ്ഥാപനങ്ങള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നീര്‍ച്ചാലുകളുടെ നവീകരണം. നീര്‍ച്ചാലുകളിലെ ചളി നീക്കലില്‍ മാത്രമൊതുക്കാതെ, ആവശ്യമായ ഇടങ്ങളില്‍ മുളയും ഈറ്റയും നട്ടുപിടിപ്പിച്ച് ജൈവരീതിയിൽ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നീര്ച്ചാലുകള്ക്കിണങ്ങുന്ന തടയണ നിർമാണം എന്നിവയും കാമ്പയിൻെറ ഭാഗമാണ്. ഗ്രാമപഞ്ചായത്തുതല സാങ്കേതിക സമിതിയുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കാമ്പയിൻെറ ജില്ലതല ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് നിര്‍വഹിക്കും. ചോറ്റുപാറ തോടിൻെറ ഒമ്പത് കി.മീ. ഭാഗം വൃത്തിയാക്കും. വരും ദിവസങ്ങളില്‍ ഇരുവശവും വീതി കൂട്ടിയും ആഴം വര്‍ധിപ്പിച്ചും പുഴ സുരക്ഷിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story