Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:36 AM IST Updated On
date_range 10 Feb 2021 5:36 AM ISTറോഡ് പണി തീരുംമുെമ്പ മെറ്റൽ കടത്താൻ ശ്രമം
text_fieldsbookmark_border
കാഞ്ഞാർ: കുരുതിക്കളം-പൂച്ചപ്ര റോഡിൻെറ പണി പൂർത്തിയാകുംമുെമ്പ ടാറിങ്ങിനായി എത്തിച്ച മെറ്റൽ തിരികെ കൊണ്ടുപോകാനുള്ള കരാറുകാരൻെറ ശ്രമം നാട്ടുകാർ തടഞ്ഞു. തകർന്നുകിടന്ന റോഡിൻെറ ടാറിങ് നീണ്ട നിയമപോരാട്ടത്തെ തുടർന്നാണ് ആരംഭിച്ചത്. ടാറിങ് പകുതിപോലും ആകുംമുമ്പാണ് മെറ്റൽ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചത്. രണ്ടുലോഡ് മെറ്റൽ കൊണ്ടുപോയി. മൂന്നാമത്തെ ലോഡ് കടത്താനുള്ള ശ്രമമാണ് തടഞ്ഞത്. പ്രതിഷേധം കനത്തേതാടെ പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അനുസ്മരണം തൊടുപുഴ: പി. പരമേശ്വരൻെറ ഒന്നാം ചരമവാർഷികദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് പ്രസാദ് വണ്ണപ്പുറം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story