Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:30 AM IST Updated On
date_range 10 Feb 2021 5:30 AM ISTപ്രളയത്തില്‍ തകര്‍ന്ന റോഡിന് നാട്ടുകാര്‍ സംഘടിക്കുന്നു
text_fieldsbookmark_border
അടിമാലി: പ്രളയത്തിൽ തകര്‍ന്ന പെരുമന്‍കുത്ത് -ആറാം മൈല്‍ റോഡ് വേഗത്തില്‍ പുനര്‍നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. കനത്ത മഴയില്‍ പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെ രണ്ടിടത്താണ് റോഡ് ഒലിച്ചുപോയത്. താൽക്കാലിക സംവിധാനത്തില്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും യാത്രക്കാര്‍ സാഹസികമായാണ് കടന്നുപോകുന്നത്. വലിയ കുഴികൾ നിറഞ്ഞതാണ് റോഡ്. മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ഉള്‍പ്പെടെ ആദിവാസി മേഖലകളിലേക്കുള്ള പാതകൂടിയാണ് ഇത്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡിന് 12.5 കോടി അനുവദിച്ചിട്ടുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും നിര്‍മാണം തുടങ്ങിയിട്ടില്ല. മഴക്കാലത്തിന് മുമ്പ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ ഇപ്പോഴേ ജോലികള്‍ ആരംഭിക്കണം. റോഡ് നിര്‍മാണം ഇനിയും വൈകിയാൽ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചിത്രം: തകര്‍ന്നുകിടക്കുന്ന പെരുമന്‍കുത്ത് ആറാംമൈല്‍ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story