Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:29 AM IST Updated On
date_range 10 Feb 2021 5:29 AM ISTഅൻവറിനെയും അൻസ പോളിനെയും അനുമോദിച്ചു
text_fieldsbookmark_border
മുട്ടം: വിദ്യാഭ്യാസവും തൊഴിലും ഉള്ള യുവതി-യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ അഴിമതി ഉണ്ടാകില്ലെന്ന് ഗാന്ധിജി സ്റ്റഡി സൻെറർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ്. 'യുവാക്കളും സാമൂഹിക വികസനവും' വിഷയത്തിൽ യൂത്ത് ഫ്രണ്ട് (ജോസഫ് വിഭാഗം) മുട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി. ഗാന്ധിയൻ സ്റ്റഡീസിൽ എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ കെ.എം. അൻവറിനെയും ചാർട്ടേഡ് അക്കൗണ്ടൻറ് കോഴ്സ് പാസായ അൻസ പോളിനെയും അനുമോദിച്ചു. സന്തു ടോമി കാടൻകാവിൽ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോസഫ്, അഡ്വ. ജോസി ജേക്കബ്, കെ.ടി. അഗസ്റ്റിൻ, ബൈജു വറവുങ്കൽ, ടി.എച്ച്. ഈസ, സി.എച്ച്. ഇബ്രാഹീംകുട്ടി, ജോസഫ് തൊട്ടിത്താഴം, ഗ്ലോറി പൗലോസ്, ഷെർലി അഗസ്റ്റിൻ, മേഴ്സി ദേവസ്യ, രഞ്ജിത് മണപ്പുറത്ത്, ജോബി ടി.കുഴിവേലിൽ, സി.ആർ. സജീവൻ, സിബി ജോസ്, വിഷ്ണു സജി, ജെറിൻ, ഷൈൻ, റോണി, റോയി എന്നിവർ സംസാരിച്ചു. ഭക്ഷണാവശിഷ്ടവും ചീഞ്ഞ പച്ചക്കറിയും ഇനി നൂറുമേനി കൊയ്യും വണ്ടിപ്പെരിയാറില്‍ ഹരിതകര്‍മ സേനയുടെ ജൈവവളം വിപണിയില്‍ ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ സേന തയാറാക്കിയ 'ജൈവ ജീവനം' സമ്പൂര്‍ണ ജൈവവളം വിപണിയില്‍. ടൗണിലെയും പരിസരത്തെയും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറിമാലിന്യം തുടങ്ങിയവയാണ് ഹരിതകര്‍മ സേന ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കിയത് ആദ്യമായി തയാറാക്കിയ 1000 കിലോ ജൈവവളം സൗജന്യ നിരക്കിൽ കൃഷിക്കാർക്ക് നൽകുന്നതിന് പഞ്ചായത്താണ് വാങ്ങുന്നത്. കിലോ 25 രൂപയാണ് വില. ഈ വളം 15 രൂപ സബ്‌സിഡിയോടെ 10 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. വണ്ടിപ്പെരിയാര്‍ സത്രം ഭാഗത്ത് ബഥേല്‍ എസ്റ്റേറ്റ് ഗ്രാമപഞ്ചായത്തിന് വിട്ടുകൊടുത്ത രണ്ടേക്കര്‍ സ്ഥലത്താണ് ജൈവമാലിന്യ സംസ്‌കരണ പ്ലാൻറ്. 1000 ചതുരശ്ര അടിയില്‍ സ്ഥിരം ഷെഡ് നിര്‍മിച്ചാണ് വിന്‍ഡ്രോ കമ്പോസ്റ്റ് മാതൃകയില്‍ ജൈവവളമുണ്ടാക്കുന്നത്. വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്നുള്ള 1000 കിലോ ജൈവ മാലിന്യമാണ് പ്രതിദിനം സംസ്‌കരിക്കുന്നത്. ലില്ലിക്കുട്ടി തമ്പി പ്രസിഡൻറും മല്ലിക സെക്രട്ടറിയുമായ രണ്ട് പുരുഷന്മാർ അടക്കം 11 അംഗ കൂട്ടായ്മയാണ് വളം നിര്‍മിക്കുന്നത്. മുന്‍ ബി.ഡി.ഒ എം. ഹരിദാസിൻെറ മാർഗനിർദേശത്തിലാണ് പ്രവർത്തനം. ഗ്രാമപഞ്ചായത്തിൻെറ മെറ്റീരിയല്‍ കലക്ഷന്‍ സൻെററും (എം.സി.എഫ്) ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story