Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫണ്ട്​ അനുവദിച്ചിട്ട്​...

ഫണ്ട്​ അനുവദിച്ചിട്ട്​ രണ്ടുവർഷം; പകൽവീട് നിർമാണം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
വണ്ണപ്പുറം: ഫണ്ട്​ അനുവദിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും വണ്ണപ്പുറത്ത് പകൽവീട് നിർമാണം പാതിവഴിയിൽ. വണ്ണപ്പുറം പ്ലാ​േൻറഷൻ കവലയിൽ കാർഷിക ഉദ്യാന നഴ്സറിക്ക് സമീപത്താണ് പകൽവീട്​ നിർമാണം നടക്കുന്നത്. 2018-19 ൽ ആറുലക്ഷത്തിൽ അധികം രൂപ ഫണ്ട് അനുവദിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും വാർക്കപോലും നടന്നിട്ടില്ല. വാർക്കുന്നതിനായി തട്ട് പണി നടത്തിയിട്ടും തുടർനടപടി ഇല്ലാതെ കിടക്കുകയാണ്. കുട്ടികളുടെ പാർക്കിനായി തുടങ്ങിവെച്ച പണി ഇപ്പോഴും എങ്ങുമെത്തിയില്ല. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. അടിയന്തരമായി ഈ രണ്ട് പ്രവൃത്തികളും പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നാണ് വണ്ണപ്പുറം നിവാസികളുടെ ആവശ്യം. --ചിത്രം: TDL PAKALVEED വണ്ണപ്പുറത്ത്​ പാതിവഴിയിൽ നിർമാണം നിലച്ച പകൽവീട്​ പമ്പ്​ ഹൗസ് ഉപരോധിച്ചു ​മുട്ടം: കുടിവെള്ളക്ഷാമത്തിന്​ പരിഹാരം ആവശ്യപ്പെട്ട്​ സി.പി.എം നേതൃത്വത്തിൽ മുട്ടം പമ്പ്​ ഹൗസ്​ ഉപരോധിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ്​, റെജി ഗോപി, ടെസി സതീഷ്​ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story