Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:28 AM IST Updated On
date_range 9 Feb 2021 5:28 AM ISTമുട്ടം സ്‌പൈസസ് പാര്‍ക്ക് ശിലാസ്ഥാപനം ഇന്ന്
text_fieldsbookmark_border
ഇടുക്കി: സുഗന്ധവ്യഞ്ജനാധിഷ്ഠിത വ്യവസായങ്ങള്‍ക്കായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്‌പൈസസ് പാര്‍ക്കിൻെറ ശിലാസ്ഥാപനം െചാവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മുട്ടത്ത് 15 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രീ പ്രോസസിങ്, മൂല്യവര്‍ധന എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. 12.5 കോടിയുടേതാണ് പദ്ധതി. ക്ലസ്റ്റർ ഡെവലപ്‌മൻെറ് പദ്ധതി പ്രകാരം 5.77 കോടി കേന്ദ്രസഹായം ലഭിക്കും. പ്രസ്തുത പാര്‍ക്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെേൻറഷൻ സൻെറർ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്/പോസ്റ്റ് ഓഫിസ്, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാൻറീൻ എന്നീ സൗകര്യം കിന്‍ഫ്ര സജ്ജമാക്കും. ജലം, വൈദ്യുതി, ഇേൻറണൽ റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാൻറ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും തയാറാക്കും. 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചത്. സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധവ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍, കറിപ്പൊടികള്‍, കറി മസാലകള്‍, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ------------------ ശുചീകരണ തൊഴിലാളി ധർണ തൊടുപുഴ: ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുക, പകരം ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജോലിഭാരം കുറക്കുക, നല്ലയിനം യൂനിഫോം തൊഴിലാളികൾക്ക് വിതരണം ചെയ്യുക, തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സി നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. യൂനിയൻ ജനറൽ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. കെ.ടി. ബിജു അധ്യക്ഷതവഹിച്ചു. കൗൺസിലർ മുഹമ്മദ് അഫ്സൽ, കെ.ആർ. ദേവദാസ്, കെ.പി. സുകു, റെജിമോൾ, പ്രേമകുമാരി, ലീല തിലോത്തമ എന്നിവർ സംസാരിച്ചു. TDL102 മുൻസിപ്പൽ വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ തൊടുപുഴ നഗരസഭ ഓഫിസിന് മുന്നിൽ നടന്ന ധർണ യൂനിയൻ ജനറൽ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story