Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​ ഡ്യൂട്ടി;...

കോവിഡ്​ ഡ്യൂട്ടി; പി.എച്ച്​.സികളിൽ ഡോക്​ടർമാ​രുടെ അഭാവം

text_fields
bookmark_border
തൊടുപുഴ: ഡോക്​ടർമാർ കോവിഡ്​ ഡ്യൂട്ടിയിലായതോടെ ജില്ലയിലെ പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്ക്​ ദുരിതം. ഒരു ഡോക്​ടർ മാത്രമുള്ള പി.എച്ച്​.സികളിൽ ആശുപത്രികളുടെ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്​. ജില്ലയിൽ 15 ഓളം കേന്ദ്രങ്ങളിൽ ഡോക്​ടർമാരുടെ അഭാവം വെല്ലുവിളി സൃഷ്​ടിക്കു​ന്നുണ്ട്​. ജില്ലയിൽ 9 കോവിഡ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകളാണ്​ പ്രവർത്തിക്കുന്നത്​. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഡോക്​ടർമാരെയടക്കമാണ്​ ഇവി​ടെ ഡ്യൂട്ടിക്കിട്ടിരിക്കുന്നത്​. നൂറ്​​ രോഗികൾക്ക്​​ നാല്​ ഡോക്​ടർമാർ എന്ന നിലയിലാണ്​ കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിൽ ഡോക്​ടർമാരെ ചുമതലപ്പെടുത്തുന്നത്​. പത്ത്​ ദിവസം ഡ്യൂട്ടിയും ഏഴു ദിവസം ഓഫുമാണ്​ ഇവർക്ക്​ അനുവദിക്കുന്നത്​. ഈ സാഹചര്യത്തിൽ ഒരു ഡോക്​ടർ മാത്രമുള്ള ആശുപത്രികളിലാണ്​ പ്രതിസന്ധി നേരിടുന്നത്​. എൻ.എച്ച്​.എം ഡോക്​ടർമാരെ പ്രശ്​നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ കുറവും തടസ്സമായി. ആയുർവേദ ഡോക്​ടർമാരെയടക്കം കോവിഡ് ഡ്യൂട്ടിയിലാണ്​​. ഹൈറേഞ്ച്​ മേഖലയിലടക്കം പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും പകരം സംവിധാനം ഏർപ്പെടുത്താത്തതും ചികിത്സ തേടിയെത്തുന്നവരെ നിരാശയിലാക്കുന്നുണ്ട്​. രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ പലരും നിരാശയോടെ മടങ്ങുന്ന സാഹചര്യമാണ്​​. തൊഴിലാളി സമ്മേളനം തൊടുപുഴ: സ്വതന്ത്ര കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ്​ ആഭിമുഖ്യത്തില്‍ നിര്‍മാണ മേഖലയിലെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധം വളര്‍ത്തുന്നതിന്​ ക്ഷേമബോര്‍ഡ് നടത്തിയ കൂടിക്കാഴ്​ചയിൽ അംഗത്വം ലഭിച്ച തൊഴിലാളികളുടെ കൂട്ടായ്മയും, പാസ്ബുക്ക് വിതരണവും ഫെബ്രുവരി 11ന്​ രാവിലെ 10 ന്​ തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ (ടൗണ്‍ഹാളിന് എതിര്‍വശം) നടക്കും. പി.സി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യൂനിയന്‍ പ്രസിഡൻറ്​ ആമ്പല്‍ ജോർജ്​ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story