Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:28 AM IST Updated On
date_range 9 Feb 2021 5:28 AM ISTകലയന്താനിയിൽ ചക്ക വിപണന സംസ്കരണ കേന്ദ്രം
text_fieldsbookmark_border
തൊടുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ)യുടെ നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്തിലെ കലയന്താനിയിൽ ആരംഭിച്ച ചക്ക വിപണന - സംസ്കരണ കേന്ദ്രത്തിൻെറ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാനത്തിൻെറ ഔദ്യോഗിക ഫലമായ ചക്കയുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവക്കായി ജില്ലയിൽ സ്ഥാപിച്ച ആദ്യ സംരംഭമാണിത്. നിരവധി കർഷകർക്ക് പ്രയോജനം ചെയ്യുന്നതിനായും പ്രാദേശിക ഉൽപന്നങ്ങൾ മൂല്യവർധിതമായി ഉൽപാദിപ്പിക്കുകയും അവയുടെ കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഇത്തരം വിപണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കൃഷിവകുപ്പിന് കീഴിൽ നിരവധി അനുബന്ധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. റീ ബിൽഡ് കേരളയിലും ഇത്തരം പദ്ധതികൾ ഉൾപ്പെടുത്തി നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു. കലയന്താനിയിലെ സംസ്കരണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. എ.കെ. ഷരീഫ് പദ്ധതി വിശദീകരണം നടത്തി. ഇളംദേശം ബ്ലോക് പഞ്ചായത്ത് അംഗം ടോമി കാവാലം, ആലക്കോട് പഞ്ചായത്ത് അംഗം ബേബി മാണിശ്ശേരിൽ, വി.എഫ്.പി.സി.കെ ജില്ല മാനേജർ വി. ബിന്ദു, ആലക്കോട് എസ്.കെ.എസ്. പ്രസിഡൻറ് ജോയി കല്ലിടുക്കിൽ, തോമസ് മൈലാടൂർ എന്നിവർ സംസാരിച്ചു. വി.എഫ്.പി.സി.കെ. പ്രോജക്ട് ഡയറക്ടർമാരായ ഷൈലപിള്ള സ്വാഗതവും പി.എ. അബ്ദുല്ല ഹാഷിം നന്ദിയും പറഞ്ഞു. കർഷകർക്കായി ചക്ക സംസ്കരണം വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചിരുന്നു. TDL100 ചക്കവിഭവങ്ങളുടെ ഉൽപാദനകേന്ദ്രം പി.ജെ. ജോസഫ് എം.എൽ.എ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story