Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 5:31 AM IST Updated On
date_range 8 Feb 2021 5:31 AM ISTസ്കൂൾ വളപ്പിൽ അഭയകേന്ദ്ര നിർമാണം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
കാഞ്ഞാർ: മുതിയാമല കൈപ്പ സർക്കാർ സ്കൂൾ വളപ്പിൽ ദുരന്തനിവാരണ അഭയകേന്ദ്രം പണിയാനുള്ള പഞ്ചായത്തുനീക്കം നാട്ടുകാർ തടഞ്ഞു. സ്കൂൾ വളപ്പിലൂടെയുള്ള വഴിയടച്ച് കെട്ടിടം പണിയുന്നതാണ് എതിർപ്പിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, നിലവിലെ സ്ഥലത്തുനിന്ന് മാറ്റി കെട്ടിടം പണിയണമെങ്കിൽ സ്കൂൾ വളപ്പിലെ രണ്ട് മരങ്ങൾ വെട്ടിമാറ്റേണ്ടി വരും. ഇതിന് വനംവകുപ്പിൻെറ അനുമതി വേണം. അത് കിട്ടാൻ വൈകും. ഇൗ സാഹചര്യത്തിലാണ് ലഭ്യമായ സ്ഥലത്ത് കെട്ടിടം പണിയാൻ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. സർക്കാർ സ്ഥലം അനുമതിയില്ലാതെ വഴിക്കോ മറ്റ് ആവശ്യങ്ങൾക്കോ വിട്ടുകൊടുക്കാൻ കഴിയില്ല. എങ്കിലും നടപ്പുവഴിക്കുള്ള സ്ഥലം ഒഴിവാക്കിയാണ് കെട്ടിടം പണിയുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ പറഞ്ഞു. ഡോക്ടർ കോവിഡ് ഡ്യൂട്ടിയിൽ; രോഗികൾ പെരുവഴിയിൽ കാഞ്ഞാർ: കോളപ്ര ഏഴാംമൈലിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്െപൻസറയിലെ ഡോക്ടർ കോവിഡ് ഡ്യൂട്ടിക്ക് പോയതോടെ രോഗികൾ പെരുവഴിയിലായി. മൂന്നുമുതൽ 18 വരെയാണ് ഡോക്ടർ കോവിഡ് ഡ്യൂട്ടിക്കായി മാറിനിൽക്കുന്നത്. പകരം സംവിധാനം ഒരുക്കാത്തതിനാൽ ചികിത്സ തേടി എത്തുന്നവർ നിരാശരായി മടങ്ങുന്നു. സമീപ പ്രദേശങ്ങളിലെ പ്രായമായവർ അടക്കമുള്ളവർക്ക് ആശ്രയമാണ് ഡിസ്െപൻസറി. ഡോക്ടർ ഇല്ലെങ്കിലും ഡിസ്െപൻസറി തുറക്കുന്നുണ്ട്. ഡി.എം.ഒയുമായി ബന്ധപ്പെട്ട് പകരം സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story