Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴിലാളിവിരുദ്ധ...

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്​.ടി.യു ജില്ല സമരസംഗമം

text_fields
bookmark_border
തൊടുപുഴ: 'തൊഴിലിനും വികസനത്തിനും മതേതരത്വത്തിനും' മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്​.ടി.യു) ജില്ല സമര സംഗമം ഇടവെട്ടിയില്‍ നടന്നു. എസ്​.ടി.യു ദേശീയ പ്രസിഡൻറ്​ എം. റഹ്​മത്തുല്ല ഉദ്ഘാടനം ചെയ്തു. എസ്​.ടി.യു ജില്ല പ്രസിഡൻറ്​ കെ.എം. സലിം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്​ അഹമ്മദ്കുട്ടി ഉണ്ണികുളം, ട്രഷറര്‍ മുഹമ്മദ് അഷ്‌റഫ്, മുസ്​ലിം ലീഗ് സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല പ്രസിഡൻറ്​ എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ.എസ്. സിയാദ്, എം.എം. ബഷീര്‍, ഇ.എസ്. മൂസ, പി.എസ്. അബ്​ദുല്‍ ജബ്ബാര്‍, പി.എന്‍. സീതി, കെ.എച്ച്. ജബ്ബാര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷീജ നൗഷാദ്, എസ്​.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.എം.എ. റഹിം, ട്രഷറര്‍ പി.എം. പരീത്, വി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു. ചിത്രം: TDL STU Samara Sangamam -സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ഇടുക്കി ജില്ല സമര സംഗമം ഇടവെട്ടിയില്‍ എസ്​.ടി.യു ദേശീയ പ്രസിഡൻറ്​ എം. റഹ്​മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു ചിത്രം: TDL STU Prakadanam -സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ഇടുക്കി ജില്ല സമര സംഗമത്തോടനുബന്ധിച്ച് ഇടവെട്ടിയില്‍ നടന്ന പ്രകടനം മീൻ പിടിക്കാനെത്തിയ ദമ്പതികളെ പൊലീസ്​ തടഞ്ഞു നെടുങ്കണ്ടം: കല്ലാർ ഡാമി​ൻെറ വിലക്ക് ഏർപ്പെടുത്തിയിരുന്ന ഭാഗത്ത്് മീൻ പിടിക്കാനെത്തിയ ദമ്പതികളെ പൊലീസ്​ തടഞ്ഞു. രണ്ടുമാസം മുമ്പ് യുവാവ് മുങ്ങിമരിച്ച ഭാഗത്താണ് വല കെട്ടിയത്. കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് നെടുങ്കണ്ടം പൊലീസ്​ സ്ഥലത്തെത്തിയത്. മാസ്​ക് ധരിക്കാത്തതിന് കേസെടുത്തശേഷം ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു. ഡാമിൽ അനധികൃതമായി മീൻ പിടിക്കുന്നവർക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. യുവാവി​ൻെറ മരണത്തെതുടർന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും കർശന ജാഗ്രത നിർദേശവും മീൻപിടിക്കലിന് വിലക്കും അധികൃതർ ഏർപ്പെടുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story