Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 5:31 AM IST Updated On
date_range 8 Feb 2021 5:31 AM ISTപൂപ്പാറ കെ.എസ്.ഇ.ബി സബ് സെൻറർ ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
പൂപ്പാറ കെ.എസ്.ഇ.ബി സബ് സൻെറർ ഓഫിസ് ഉദ്ഘാടനം രാജാക്കാട്: പൂപ്പാറ കെ.എസ്.ഇ.ബി സബ് സൻെറർ ഓഫിസിൻെറ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിച്ചു. ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരി ഡിവിഷനിലെ പൂപ്പാറ മേഖല വിഭജിച്ച് പുതിയ സബ് എൻജിനീയർ ഓഫിസ് സ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു. ശാന്തൻപാറ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറ് ടി.ജെ. ഷൈൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി.എൻ. മോഹനൻ, അടിമാലി എക്സിക്യൂട്ടിവ് എൻജിനീയർ ഡാലിയ ശ്രീധർ, സെക്ഷൻ എ.ഇ.എസ്. സന്തോഷ്കുമാർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഡെന്നീസ് രാജൻ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ നഗരസഭ ശുദ്ധജല വിപുലീകരണ പദ്ധതി നാടിന് സമർപ്പിച്ചു തൊടുപുഴ: നഗരസഭയിലെയും ഇടവെട്ടി ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള വിതരണം ലക്ഷ്യമിട്ട് യാഥാർഥ്യമാക്കിയ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിര്‍വഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം ജി. ശ്രീകുമാർ, തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൻ ജസി ജോണി, കൗൺസിലർ മുഹമ്മദ് അഫ്സൽ, പി.പി. അനിൽകുമാർ, സൂപ്രണ്ടിങ് എൻജിനീയർ അനിൽകുമാർ. എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. ഷീല തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story