Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുതിക്കളത്തിന്...

കുരുതിക്കളത്തിന് സമീപത്തെ കിണറി​െൻറ ചുറ്റുമതിൽ പുനർനിർമിച്ചു

text_fields
bookmark_border
കുരുതിക്കളത്തിന് സമീപത്തെ കിണറി​ൻെറ ചുറ്റുമതിൽ പുനർനിർമിച്ചു മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ കുരുതിക്കളത്തിന് സമീപത്തെ പ്രശസ്തമായ കിണറി​ൻെറ ചുറ്റുമതിൽ പുനർനിർമിച്ചു. റോഡിനായി സ്ഥലം വിട്ടുകൊടുത്ത കുടുംബത്തിൽപെട്ട പുളിക്കൽ ബേബിയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്​. കുരുതിക്കളത്തിന് സമീപം റോഡി​ൻെറ നടുവിലെ കിണർ, കഴിഞ്ഞമാസം രണ്ടിന്​ രാത്രി വണ്ടിയിടിച്ച് തകർന്നിരുന്നു. 62 വർഷം മുമ്പ് ഇടുക്കിക്കുള്ള റോഡ് നിർമിച്ചപ്പോൾ കിണർ നിലനിർത്തണം എന്ന നിബന്ധനയോടെയാണ്​ ഇവർ ഭൂമി വിട്ടുനൽകിയത്​. പിന്നീട് നാടുകാണിയിലെ ബട്ടർ​ൈഫ്ല വാൽവി​ൻെറ നിർമാണത്തിനായി വലിയ പൈപ്പുകളും മറ്റ് സാധനങ്ങളും ഭാരവണ്ടികളിൽ എത്തിക്കുന്നതിന് ഒരു റോഡുകൂടി നിർമിച്ചപ്പോൾ കിണർ റോഡി​ൻെറ മധ്യഭാഗത്തായി. പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക്​ കിണർ കൗതുകമായിരുന്നു. ചിത്രം: TDL Kinar Chuttumathil കുരുതിക്കളത്തിന് സമീപത്തെ കിണറി​ൻെറ ചുറ്റുമതിൽ പുനർനിർമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story