Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 5:30 AM IST Updated On
date_range 8 Feb 2021 5:30 AM ISTഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം -ഹൈറേഞ്ച് സംരക്ഷണ സമിതി
text_fieldsbookmark_border
ലീഡിനൊപ്പം ബോക്സിൽ നൽകുക... തൊടുപുഴ: പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകി 2017 ആഗസ്റ്റ് 17ന് ഇറക്കിയ ഉത്തരവ് പിൻവലിച്ച സർക്കാർ നടപടി ജനദ്രോഹപരവും വഞ്ചനപരവുമാണെന്നും പിൻവലിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു. അനേക വർഷങ്ങൾ ആവശ്യപ്പെട്ട് നേടിയെടുത്ത ഈ അവകാശം കവർന്നെടുക്കാൻ അനുവദിക്കില്ല. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള നട്ടുവളർത്തിയതും നിലവിലുള്ളതുമായ വൃക്ഷങ്ങൾ മുറിക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയത്. പട്ടയം ലഭിച്ചപ്പോൾ മരങ്ങൾക്ക് മരവില അടച്ചിരുന്നു. 2017ലെ ഈ ഉത്തരവ് ഒന്നുകൂടി വ്യക്തമാക്കി 2020ൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത് കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. അതാണിപ്പോൾ സർക്കാർ കവർന്നെടുക്കുന്നത്. ഇതിൻെറ പിന്നിൽ മലയോര ജനതയെ മുമ്പും ദ്രോഹിച്ച ശക്തികൾ തന്നെയെന്ന് സംശയിക്കുന്നതായി സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story