Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടയ ഭൂമിയിലെ മരം: ...

പട്ടയ ഭൂമിയിലെ മരം: സർക്കാർ ഉത്തരവ് കുടിയേറ്റ കർഷകർക്ക്​ തിരിച്ചടി

text_fields
bookmark_border
ലീഡ്​... 12 ഇനം മരങ്ങൾ മുറിക്കാൻ പാടില്ല കട്ടപ്പന: പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കുടിയേറ്റ കർഷകർക്ക്​ തിരിച്ചടിയാകും. കുടിയേറ്റ മേഖലയിലെ കർഷകർക്ക് സ്വന്തം ആവശ്യത്തിന് വീടുവെക്കാൻ പോലും ഇനി മരങ്ങൾ മുറിക്കാനാവില്ല. വനഭൂമി ക്രമീകരിക്കൽ നിയമപ്രകാരം ലഭിച്ച പട്ടയഭൂമിയിലെ 12 ഇനം മരങ്ങൾ മുറിക്കാനുള്ള അവകാശം കർഷകന് ഇതോടെ നഷ്​ടമായി. പട്ടയഭൂമിയിലെ തേക്ക്, ഈട്ടി, ഇരുൾ, ചന്ദനവയമ്പ്, ഉന്നം തുടങ്ങിയ മരങ്ങളുടെ ശിഖരങ്ങൾ കൃഷി ആവിശ്യത്തിനുപോലും ഇനി മുറിക്കാനാവാതെ വരും. ഇത് ഏലം, കുരുമുളക് തുടങ്ങിയ വിളകളുടെ കൃഷിയെയും പരിചരണ​െത്തയും ബാധിക്കും. ഏലത്തിനും കുരുമുളകിനും ആവശ്യമായ സൂര്യപ്രകാശം ലഭിക്കാൻ മരങ്ങളുടെ ശിഖരം വെട്ടിമാറ്റണം. പുതിയ നിയമം ഇതിന് തടസ്സമാകും. വനേതര ഭൂമിയിൽ മരം നട്ടുവളർത്തൽ പ്രോത്സാഹന പദ്ധതി 2005ൽ സർക്കാർ നടപ്പാക്കിയപ്പോൾ നട്ടുവളർത്തുന്ന മരങ്ങൾ കർഷകന്​ മുറിക്കാം എന്ന്​ വ്യവസ്ഥ ചെയ്തിരുന്നു. ഇതോടെ മരങ്ങൾ മുറിക്കുന്നതോടൊപ്പം, കൂടുതൽ മരങ്ങൾ നട്ടുവളർത്തുന്നതിലും കർഷകർ ഉത്സാഹം കാട്ടിയിരുന്നു. പുതിയ ഉത്തരവ് വന്നതോടെ പുതുതായി മരങ്ങൾ നട്ടുവളർത്തുന്നതിൽനിന്ന്​ കർഷകർ പിന്നാക്കം പോകും. ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ നട്ടുവളർത്തിയ എല്ലാ മരങ്ങളും (ചന്ദനം ഒഴിച്ച്) മുറിക്കാനുള്ള അവകാശം കർഷകർക്കുനൽകി 2017ലാണ് സർക്കാർ ഉത്തരവായത്. റവന്യൂ-വനം-നിയമ വകുപ്പുകൾ കൂടിയാലോചിക്കാതെയും മതിയായ നിയമോപദേശം തേടാതെയുമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അന്ന് ഉത്തരവ് ഇറക്കിയത്. കർഷകരെ സഹായിക്കുകയായിരുന്നു അന്ന് സർക്കാറി​ൻെറ ലക്ഷ്യമെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് നിയമമാക്കണമായിരുന്നു. ഉത്തരവ് നിയമപരമ​െല്ലന്നും വ്യാപകമായി മരം മുറിക്കൽ ഉണ്ടാകുമെന്നും ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കാണിച്ച് പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചതാണ് ഉത്തരവ് നിരുപാധികം റദ്ദുചെയ്യേണ്ട ഗതികേടിലേക്ക് സർക്കാറിനെ എത്തിച്ചത്. തെങ്ങ്‌, റബർ, കശുമാവ്, പ്ലാവ്, നെല്ലി, കൊന്ന, കുടംപുളി, ആഞ്ഞിലി, അക്കേഷ്യ, വട്ട തുടങ്ങി നട്ടുവളർത്തിയ 28 ഇനം മരങ്ങൾ മാത്രമേ ഇനി കർഷർക്ക് മുറിക്കാനാവ​ൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story